നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സ്; ആറുമാസത്തെ കോഴ്സ് രജിസ്ട്രേഷൻ

Web Desk   | Asianet News
Published : Feb 13, 2021, 02:51 PM IST
നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സ്; ആറുമാസത്തെ കോഴ്സ് രജിസ്ട്രേഷൻ

Synopsis

അപേക്ഷകര്‍ 15 വയസ്സ് പൂര്‍ത്തിയായവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. 

തിരുവനന്തപുരം: നാലാം തരം, ഏഴാം തരം തുല്യതാ കോഴ്സുകളിലേക്ക് രജിസ്ട്രേഷന്‍ ആരംഭിച്ചു.  നാലാം തരം തുല്യതയ്ക്ക് ചേരുന്നതിന് സാക്ഷരതാപരീക്ഷ ജയിച്ചവര്‍ക്കും 1,2,3,4 ക്ലാസ്സുകളില്‍ പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. ആറു മാസമാണ് കോഴ്സിന്റെ കാലയളവ്. ഏഴാം തരം തുല്യതയ്ക്ക് നാലാം തരം വിജയിച്ചിരിക്കണം. 5,6,7 ക്ലാസ്സുകളില്‍ പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. അപേക്ഷകര്‍ 15 വയസ്സ് പൂര്‍ത്തിയായവര്‍ ആയിരിക്കണം. ഉയര്‍ന്ന പ്രായപരിധിയില്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള തുടര്‍/വികസന വിദ്യാകേന്ദ്രങ്ങളിലെ പ്രേരക്മാരെ സമീപിക്കുക. ഫോണ്‍: 9496877913, 9495408198
 

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാറ്റി
ശമ്പളം 18,000-56,900 രൂപ വരെ, ഒഴിവുകൾ 714; മൾട്ടി ടാസ്കിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു