പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് സൗജന്യ കമ്പ്യൂട്ടർ പരിശീലനം

Published : Feb 19, 2026, 03:53 PM IST
computer

Synopsis

താൽപ്പര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം 4:30-ന് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്.

എറണാകുളം: ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കായി സൗജന്യ കമ്പ്യൂട്ടർ പരിശീലനം ആരംഭിക്കുന്നു. മൂന്ന് മാസം ദൈർഘ്യമുള്ള ഡാറ്റാ എൻട്രി, ഡി.ടി.പി എന്നീ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

പത്താം ക്ലാസ് അടിസ്ഥാന യോഗ്യതയുള്ള 18-നും 25-നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഡി.ടി.പി കോഴ്‌സിന് അപേക്ഷിക്കുന്നവർക്ക് ഡാറ്റാ എൻട്രിയോ അല്ലെങ്കിൽ ഇംഗ്ലീഷ് ടൈപ്പ്‌റൈറ്റിംഗ് ലോവറോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് നിയമാനുസൃതമായ സ്റ്റൈപ്പന്റ് ലഭിക്കുന്നതാണ്.

താൽപ്പര്യമുള്ളവർ ഫോട്ടോ, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം ഫെബ്രുവരി 28ന് വൈകുന്നേരം 4:30-ന് മുമ്പായി ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ: 0484-2623304, 9188581148, 8921708401.

PREV
Read more Articles on
click me!

Recommended Stories

സംസ്കൃത സർവ്വകലാശാല പരീക്ഷകള്‍ മാര്‍ച്ച് 15ന് തുടങ്ങും
കേരളത്തിന് പുറത്ത് ജോലി നോക്കുന്നവരാണോ നിങ്ങൾ? ഫ്രഷേഴ്സിന് ലക്ഷങ്ങൾ ശമ്പളം! ബെംഗളൂരുവിലെ 5 കമ്പനികളെ പരിചയപ്പെടാം