തൃശൂരില്‍ സൗജന്യ തൊഴിൽ മേള; അപേക്ഷിക്കാം

Published : Jan 29, 2026, 11:29 AM IST
Apply now

Synopsis

നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിലായി ഒട്ടനവധി തൊഴിൽ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.

തൃശൂര്‍: അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒറ്റപ്പാലം, ലക്കിടി കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ ജനുവരി 31 ശനിയാഴ്ച ജോബ് ഫെയർ സംഘടിപ്പിക്കുന്നു. നിരവധി പ്രമുഖ സ്വകാര്യ കമ്പനികൾ പങ്കെടുക്കുന്ന ജോബ് ഡ്രൈവിൽ വിവിധ മേഖലകളിലായി ഒട്ടനവധി തൊഴിൽ അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.

ജോബ് ഫെയറിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ രാവിലെ 9.30ന് ബയോഡാറ്റയും അനുബന്ധ സർട്ടിഫിക്കറ്റുകളുമായി ഒറ്റപ്പാലം ലക്കിടി കിൻഫ്ര പാർക്കിനുള്ളിൽ പ്രവർത്തിക്കുന്ന അസാപ് കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ എത്തിച്ചേരണം.

താൽപര്യമുള്ളവർ https://forms.gle/zGrjANoGKXUMoDGk9 എന്ന ലിങ്ക് വഴി ഓൺലൈൻ രജിസ്ട്രേഷനുള്ള സൗകര്യവും ലഭ്യമാണ്. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കായി 9495999667, 9895967998 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

PREV
Read more Articles on
click me!

Recommended Stories

ഗൾഫ്, യൂറോപ്പ് തൊഴിലവസരങ്ങളുമായി വിജ്ഞാനകേരളം തൊഴിൽമേള 31ന്
ഇന്ത്യാ പോസ്റ്റില്‍ ജോലി; ഗ്രാമീൺ ഡാക് സേവക് തസ്തികകളിലേക്ക് 28,740 ഒഴിവുകൾ, അപേക്ഷ ക്ഷണിച്ചു