താല്പര്യമുളളവർ www.nifl.norkaroots.org സന്ദർശിച്ച് മാർച്ച് 28 നകം അപേക്ഷ നൽകണം.

നോർക്ക ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ലാംഗ്വേജസിന്റെ (എൻ.ഐ.എഫ്.എൽ) തിരുവനന്തപുരം സെന്ററിൽ ഏപ്രിലിൽ ആരംഭിക്കുന്ന ഇഎൽടിഎസ് (IELTS) ഓഫ്‌ലൈൻ ബാച്ചുകളിലേയ്ക്ക് (ലിസണിംഗ്, റീഡിംഗ്, സ്പീക്കിംഗ്, റൈറ്റിംഗ് മോഡ്യൂളുകൾ) ഇപ്പോൾ അപേക്ഷിക്കാം. താല്പര്യമുളളവർ www.nifl.norkaroots.org സന്ദർശിച്ച് മാർച്ച് 28 നകം അപേക്ഷ നൽകണം. യോഗ്യതാ പരീക്ഷയിൽ വിജയിക്കുന്നവർക്കു മാത്രമാണ് പ്രവേശനം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

 ഫീസ് സംബന്ധിക്കുന്ന വിവരങ്ങൾക്കും അഡ്മിഷനും +91-7907323505 (തിരുവനന്തപുരം) ടോൾ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോൾ സർവീസ്) എന്നീ നമ്പറുകളിൽ ബന്ധപ്പെടാം. എട്ടാഴ്ചയാണ് കാലാവധി. രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെയാണ് ക്ലാസ്സ്.