Placement Drive : സൗജന്യ പ്ലേസ്മന്റ് ഡ്രൈവ് ജനുവരി 14ന്: സ്‌പെഷ്യൽ ക്ലാർക്ക് താത്കാലിക ഒഴിവ്

Web Desk   | Asianet News
Published : Jan 11, 2022, 10:50 AM IST
Placement Drive : സൗജന്യ പ്ലേസ്മന്റ് ഡ്രൈവ് ജനുവരി 14ന്: സ്‌പെഷ്യൽ ക്ലാർക്ക് താത്കാലിക ഒഴിവ്

Synopsis

കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിൽ ജനുവരി 14നു രാവിലെ 10 മുതൽ സൗജന്യ പ്ലേസ്മന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി (Kerala University) എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ മോഡൽ കരിയർ സെന്ററിൽ (Model Career Centre) ജനുവരി 14നു രാവിലെ 10 മുതൽ (Free Placement Drive) സൗജന്യ പ്ലേസ്മന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു. പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലാണ് സെന്റർ പ്രവർത്തിക്കുന്നത്. എസ്.എസ്.എൽ.സി, പ്ലസ്ടു, ഐ.ടി.ഐ, ഡിപ്ലോമ, ഡിഗ്രി യോഗ്യതയുള്ളവർക്കു പങ്കെടുക്കാം. 195 ഒഴിവുകളിലേക്കാണു പ്ലേസ്മെന്റ് ഡ്രൈവ്. താത്പര്യമുള്ളവർ ജനുവരി 12നു രാത്രി 12നു മുൻപായി https://bit.ly/3qJx95v എന്ന ലിങ്ക് വഴി പേര് രജിസ്റ്റർ ചെയ്യണം. ഒഴിവുകൾ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് www.facebook.com/MCCTVM, 0471 2304577.

സ്‌പെഷ്യൽ ക്ലാർക്ക് താത്കാലിക ഒഴിവ്
തിരുവനന്തപുരം വികാസ് ഭവനിൽ പ്രവർത്തിക്കുന്ന സൈനികക്ഷേമ ഡയറക്ടറേറ്റിൽ ഒരു സ്‌പെഷ്യൽ ക്ലാർക്കിന്റെ താത്ക്കാലിക ഒഴിവുണ്ട്.  ക്ലാർക്ക്/ കമ്പ്യൂട്ടർ ജോലിയിൽ പ്രവൃത്തിപരിചയവും ആശയവിനിമയ പരിജ്ഞാനവുമുള്ള 50 വയസിൽ താഴെ പ്രായമുള്ള വിമുക്തഭടൻമാർ ആയിരിക്കണം അപേക്ഷകർ. 179 ദിവസത്തേക്കാണ് നിയമനം. ബയോഡാറ്റ അയയ്‌ക്കേണ്ട ഇ-മെയിൽ: a2sainikwelfare@gmail.com, ഫോൺ: 0471-2303654.  അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 20.

PREV
click me!

Recommended Stories

റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!
ബി.ഫാം ലാറ്ററൽ എൻട്രി കോഴ്സിലേയ്ക്ക് പ്രവേശനം; രണ്ടാംഘട്ട കേന്ദ്രീകൃത അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു