പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് സൗജന്യ പി.എസ്.സി പരീക്ഷ പരിശീലനം; ഈ നാല് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം

Published : Oct 21, 2025, 06:54 PM IST
PSC

Synopsis

എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്കാണ് സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം നൽകുന്നത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം, 

കൊച്ചി: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ ആലുവ സബ് ജയിൽ റോഡിൽ പ്രവർത്തിക്കുന്ന ഗവൺമെൻറ് പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ എന്നീ ജില്ലകളിലുള്ള പട്ടികജാതി / പട്ടികവർഗ്ഗ / മറ്റ് പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് ആറുമാസം ദൈർഘ്യമുള്ള ഡിഗ്രിതല പി.എസ്.സി പരീക്ഷയ്ക്ക് സൗജന്യ പരിശീലനം നൽകുന്നു. നവംബർ 22ന് ക്ലാസുകൾ ആരംഭിക്കും. ഏതെങ്കിലും വിഷയത്തിൽ ബിരുദം യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ഒ.ഇ.സി വിഭാഗത്തിൽ പെട്ടവർക്ക് 30% സീറ്റ് അനുവദനീയമാണ്. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടികജാതി/പട്ടികവർഗ്ഗ വിദ്യാർഥികൾക്ക് നിയമാനുസൃതമായ സ്റ്റൈപൻഡിനു അർഹതയുണ്ട്. ഫോട്ടോ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ കോപ്പി സഹിതം നവംബർ 21 വൈകീട്ട് 4.30 ന് അപേക്ഷ സമർപ്പിക്കേണ്ടതാണ്. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ല പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ആലുവ ഗവ.പ്രീ എക്‌സാമിനേഷൻ ട്രെയിനിങ് സെൻ്ററിലും ലഭ്യമാണ്. ഫോൺ: 0484 2623304

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ ആദ്യ 'ഇന്നൊവേഷന്‍ ട്രെയിന്‍' വരുന്നു; തുടക്കം തിരുവനന്തപുരത്ത് നിന്ന്, വിദ്യാര്‍ത്ഥി സംരംഭകര്‍ക്ക് അവസരം
യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു