സൗജന്യ സ്റ്റെനോഗ്രാഫി പരിശീലനം; അപേക്ഷകൾ ക്ഷണിച്ചു

Published : Feb 05, 2026, 02:19 PM ISTUpdated : Feb 05, 2026, 04:10 PM IST
woman using laptop representative image

Synopsis

രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്സിന് (2026-28) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം ഗവ: പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ആരംഭിക്കുന്ന രണ്ട് വർഷം ദൈർഘ്യമുള്ള സ്റ്റെനോഗ്രാഫി കോഴ്സിന് (2026-28) തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലെ 18നും 35നും മധ്യേ പ്രായമുള്ള പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗക്കാരിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷകർ +2 പരീക്ഷ പാസ്സായവരായിരിക്കണം. ബിരുദധാരികൾക്ക് മുൻഗണന. തെരെഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവിന് വിധേയമായി പ്രതിമാസം 800 രൂപ നിരക്കിൽ സ്‌റ്റൈപന്റും, കെഎസ്ആർടിസി കൺസെഷനും ലഭിക്കും. ജനറൽ നോളജ്, ജനറൽ ഇംഗ്ലീഷ്, കമ്പ്യൂട്ടർ വേഡ് പ്രോസസിംഗ് (മലയാളം&ഇംഗ്ലീഷ്) വിഷയങ്ങൾക്ക് പ്രത്യേക ക്ലാസുകൾ നൽകുന്നതാണ്.

2026 മാർച്ച് മാസത്തിൽ ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താൽപര്യമുള്ളവർ, ജാതി, വരുമാനം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 28ന് മുൻപ് തിരുവനന്തപുരം മണ്ണന്തലയിലെ ഗവ: പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ നം: 0471-2543441, 7012135122.

PREV
Read more Articles on
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ