ചാക്ക ഐടിഐയിൽ വിവിധ തസ്തികകളിൽ ഒഴിവ്

Published : Feb 04, 2026, 03:55 PM ISTUpdated : Feb 05, 2026, 04:09 PM IST
job vacancy

Synopsis

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവൺമെന്റ് ഐടിഐ ചാക്ക പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരം ചാക്ക ഗവ ഐ ടി ഐ യിൽ വിവിധ ട്രേഡുകളിലെ ഒഴിവുള്ള തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. മെക്കാനിക് ഓട്ടോ ബോഡി പെയിന്റംഗ്, ടെക്നീഷ്യൻ മെഡിക്കൽ ഇലക്ട്രോണിക്സ്, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് അപ്ലൈൻസസ്, ടർണർ തസ്തികകളിൽ ആണ് ഒഴിവ്. എസ് എസ് എൽ സി, ബന്ധപ്പെട്ട ട്രേഡിൽ എൻ ടി സി/ എൻ എ സി യും 3 വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ ഡിപ്ലോമയും രണ്ട് വർഷ പ്രവർത്തി പരിചയവും അല്ലെങ്കിൽ ബന്ധപ്പെട്ട ട്രേഡിൽ എൻജിനീയറിംഗ് ഡിപ്ലോമ/ ഡിഗ്രി ഒരു വർഷ പ്രവർത്തിപരിചയവുമാണ് യോഗ്യത. 

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 6 ന് രാവിലെ 11 ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഗവൺമെന്റ് ഐ ടി ഐ ചാക്ക പ്രിൻസിപ്പാൾ മുൻപാകെ ഹാജരാകണം. ഫോൺ നമ്പർ :0471 -2502612.

PREV
Read more Articles on
click me!

Recommended Stories

18 വര്‍ഷം ഒരുമിച്ച്, ഒന്നുമുതല്‍ പിജി വരെ ഒരുമിച്ച് പഠിച്ച കളിക്കൂട്ടുകാരികള്‍ ജീവിത യാത്രകളിലേക്ക് വഴി പിരിയുന്നു
'നിങ്ങളുടെ സേവനം ഇനി ആവശ്യമില്ല, മതിയാക്കുന്നു', ഇന്ത്യയിലെ സ്ഥാപനങ്ങളിൽ നിന്ന് 12000 ജീവനക്കാരെ പിരിച്ചുവിട്ട് ഓറക്കിൾ