PSC Training : സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം; ജനുവരി 12 മുതൽ; ആദ്യ 100 പേർക്ക് പ്രവേശനം

By Web TeamFirst Published Jan 6, 2022, 4:38 PM IST
Highlights

വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന പി.എസ്.സി പരിശീലന പരിപാടി.

തൃശൂർ: തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലെ (District Employment Exchange) വൊക്കേഷണൽ ഗൈഡൻസ് യൂണിറ്റ്, ചാലക്കുടി ടൗൺ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്/ചാലക്കുടി നിർമ്മല കോളേജ്/ചാലക്കുടി മുൻസിപാലിറ്റി 18-20 വാർഡ് സമിതികൾ എന്നിവരുടെ സഹകരണത്തോടെ (PSC exam training) വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്കായി ഒരു മാസം നീണ്ടുനിൽക്കുന്ന പി.എസ്.സി പരിശീലന പരിപാടി ചാലക്കുടി നിർമ്മല കോളേജിൽ ജനുവരി 12 മുതൽ സംഘടിപ്പിക്കുന്നു. താൽപര്യമുള്ളവർ തൃശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ ചാലക്കുടി ടൗൺ  എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലോ അപേക്ഷ സമർപ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന 100 പേർക്കാണ് പ്രവേശനം. ഫോൺ : 0487-2331016, 0480-2706187

ട്രെയിനർ തസ്തികയിലേയ്ക്ക് അഭിമുഖം
സമഗ്രശിക്ഷ കേരള തൃശൂർ ജില്ലാ പ്രോജക്ട് ഓഫീസിന്റെ കീഴിലുള്ള ബ്ലോക്ക് റിസോഴ്സ് സെന്ററുകളിലേയ്ക്ക് ഒഴിവുള്ള ട്രെയിനർ തസ്തികകളിലേക്ക്  ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ജനുവരി 10 ന് തൃശൂർ ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ ഓഫീസിൽ  അഭിമുഖം നടത്തുന്നു. പങ്കെടുക്കുന്ന അധ്യാപകർക്ക് (ഗവൺമെന്റ് ആന്റ് എയിഡഡ് ) സർവീസിൽ നിന്ന് വിരമിക്കാൻ കുറഞ്ഞത് 2 വർഷമെങ്കിലും സേവന കാലാവധി ഉണ്ടായിരിക്കണം. യോഗ്യരായവർ രാവിലെ 9.30ന് എസ്.എസ്.കെ. തൃശൂർ ജില്ലാ പ്രോജക്ട് കോഓർഡിനേറ്ററുടെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.  കെ.എസ്.ആർ പാർട്ട് 1 ലെ ചട്ടം 144 പ്രകാരമുള്ള സ്റ്റേറ്റ്മെന്റും (വിദ്യാഭ്യാസ ഉപഡയറക്ടറുടെയും - എയിഡഡ് സ്കൂളാണെങ്കിൽ മാനേജരുടെ) മാതൃവകുപ്പിന്റെ നിരാക്ഷേപപത്രവും യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സഹിതമാണ് അഭിമുഖത്തിന് ഹാജരാകേണ്ടത്. യോഗ്യത: Primary HM with PG/HSST/VHSST/HSST ( jr.)/HST/Primary Teachers. ഫോൺ: 0487 2323841
 

click me!