
കണ്ണൂര്‍: സഞ്ചാരികൾക്ക് ഉന്നത നിലവാരമുള്ള സേവനം ഉറപ്പ് വരുത്തുന്നതിന് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് കണ്ണൂർ ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലുമായി ചേർന്ന് ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർക്കായി ഏകദിന പരിശീലനം സംഘടിപ്പിക്കുന്നു. ഒക്ടോബർ 28 ന് രാവിലെ 9.30 മുതൽ മട്ടന്നൂരിലാണ് പരിപാടി. പരിശീലനം പൂർത്തിയാക്കുന്നവർക്ക് കിറ്റ്‌സ് സർട്ടിഫിക്കറ്റ് /ബാഡ്ജ് നൽകും.
സഞ്ചാര പ്രഥമശുശ്രൂഷ, ആതിഥ്യ മര്യാദ / ഗസ്റ്റ് റിലേഷൻ, സഞ്ചാരി സൗഹൃദമായി വാഹനം ഉപയോഗിക്കുന്നത്, ജീവൻ രക്ഷാ മാർഗ്ഗങ്ങൾ എന്നിവയിൽ പരിശീലനം നൽകും. തദ്ദേശീയ സഞ്ചാരികളും വിദേശ വിനോദ സഞ്ചാരികളും ഇഷ്ടപ്പെടുന്ന യാത്രാരീതികളെക്കുറിച്ച് ധാരണ ഉണ്ടാക്കുന്ന വിധത്തിലാണ് ക്ലാസ്സുകൾ ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ഘട്ടത്തിൽ 30 പേർക്കാണ് പരിശീലനം. പരിശീലനം വിജയകരമായി പൂർത്തീകരിക്കുന്നവരുടെ പേര് വിവരങ്ങൾ ഡിടിപിസിയുടെ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. പങ്കെടുക്കാൻ താൽപര്യമുള്ള ടൂറിസ്റ്റ് ടാക്സി ഡ്രൈവർമാർ ഡ്രൈവിങ് ലൈസൻസ് സഹിതം സെക്രട്ടറി, ഡിടിപിസി, കണ്ണൂർ എന്ന വിലാസത്തിൽ രജിസ്റ്റർ ചെയ്യണം. ഫോൺ: 0497-2706336, 8330858604