സ്വപ്ന ജോലിക്ക് ഒരുങ്ങാം; നെറ്റ്, ജെആർഎഫ്, സിവിൽ സർവീസ് പരീക്ഷാ പരിശീലനം, വിശദവിവരങ്ങൾ

Published : Oct 13, 2025, 06:24 PM IST
Career

Synopsis

കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി തിരുവനന്തപുരം കേന്ദ്രത്തിൽ ഒക്ടോബർ 27 മുതൽ സിവിൽ സർവീസ് പരീക്ഷാ പരിശീലനത്തിനുള്ള പുതിയ ബാച്ചുകളിലേക്ക് പ്രവേശനം ആരംഭിക്കുന്നു. 

തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോ മാനവിക വിഷയങ്ങളിൽ യുജിസി-നെറ്റ് / ജെആർഎഫ് പരീക്ഷകളുടെ പേപ്പറിന് വേണ്ടിയുള്ള പരിശീലന ക്ലാസ് 2025 നവംബർ മാസം ആരംഭിക്കുന്നു. താൽപര്യമുള്ളവർ തിരുവനന്തപുരം പി.എം.ജി ജംഗ്ഷനിലുള്ള സ്റ്റുഡന്റ്സ് സെന്ററിൽ പ്രവർത്തിക്കുന്ന കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആന്റ് ഗൈഡൻസ് ബ്യൂറോയിൽ എത്തി ഫീസ് അടച്ചു രജിസ്റ്റർ ചെയ്യണം. വിശദവിവരങ്ങൾക്ക്: www.facebook.com/MCCTVM, 0471 2304577.

സിവിൽ സർവീസ് പരീക്ഷാ പരിശീലനം

സെന്റർ ഫോർ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കേരള സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ തിരുവനന്തപുരം കേന്ദ്രത്തിൽ ഒക്ടോബർ 27 ന് ആരംഭിക്കുന്ന സിവിൽ സർവീസ് പരീക്ഷാ പരിശീലന കോഴ്സായ സിവിൽ സർവീസ് പ്രിലിംസ് കം മെയിൻസ് (റെഗുലർ-ഓഫ്‌ലൈൻ, വീക്കെൻഡ്–ഓൺലൈൻ) ഒക്ടോബർ ബാച്ചിലേക്ക് പ്രവേശനം ആരംഭിക്കുന്നു. വിശദവിവരങ്ങൾക്ക്: https://kscsa.org, 8281098863, 8281098864, 0471 – 2313065, 2311654.dd fvd 

PREV
Read more Articles on
click me!

Recommended Stories

മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ