നഴ്‌സിങ് സ്റ്റാഫ് മുതൽ സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റര്‍ വരെ; പാലക്കാട് ഫെബ്രുവരി 7ന് ജോബ് ഡ്രൈവ്

Published : Feb 03, 2026, 02:49 PM IST
Job drive

Synopsis

നഴ്‌സിങ് സ്റ്റാഫ്, സ്റ്റോർ മാനേജർ, സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റർ തുടങ്ങി നിരവധി തസ്തികകളിലേക്ക് എസ്.എസ്.എൽ.സി മുതൽ പി.ജി വരെ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം.

പാലക്കാട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് / എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സ്വകാര്യമേഖയിലെ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്കായി ഫെബ്രുവരി ഏഴിന് രാവിലെ പത്തിന് ജോബ് ഡ്രൈവ് നടത്തുന്നു. നഴ്‌സിങ് സ്റ്റാഫ്, കെയര്‍ ഗിവര്‍, സ്റ്റോര്‍ മാനേജര്‍, അസിസ്റ്റന്റ് സ്‌റ്റോര്‍ മാനേജര്‍, സ്‌റ്റോര്‍ സൂപ്പര്‍വൈസര്‍, ഫ്‌ളോര്‍ മാനേജര്‍, സെയില്‍ സ്റ്റാഫ്, ക്യമ്പസ് കണക്ട് എക്‌സിക്യൂട്ടീവ്, സ്റ്റുഡന്റ് അഡ്മിനിസ്‌ട്രേറ്റര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

ജില്ലാ എംപ്ലോയബിലിറ്റി സെന്ററിനോടനുബന്ധിച്ച് പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ എസ് എസ് എല്‍ സി, പ്ലസ്ടു, ഏതെങ്കിലും വിഷയത്തില്‍ ബിരുദം, പി ജി, നഴ്‌സിങ് (‌ജി എന്‍ എം, എ എന്‍ എം) എന്നീ യോഗ്യത ഉള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ഥികള്‍ക്കാണ് പ്രവേശനം. രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ ഏതെങ്കിലും തിരിച്ചറിയില്‍ രേഖയുടെ പകര്‍പ്പും ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസായി 300 രൂപയും സഹിതം എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0491 2505435, 2505204.

PREV
Read more Articles on
click me!

Recommended Stories

വീടിനടുത്ത് എസി ഓഫീസ്, ഹൈ-സ്പീഡ് ഇന്റർനെറ്റ്, കുറഞ്ഞ ചെലവിൽ ജോലി ചെയ്യാം; ‘കമ്മ്യൂൺ‘ വര്‍ക്ക് നിയര്‍ ഹോം ചിത്രങ്ങൾ
സംസ്കൃത സർവ്വകലാശാലയിൽ പിഎച്ച്.ഡി. പ്രവേശനം; 13 ഒഴിവുകള്‍