General Nursing : സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ജനറൽ നഴ്‌സിം​ഗ്; പ്ലസ് ടൂ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Published : Jul 16, 2022, 12:02 PM IST
General Nursing : സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ ജനറൽ നഴ്‌സിം​ഗ്; പ്ലസ് ടൂ യോ​ഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

Synopsis

എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ് മാർക്ക് മതിയാകും. സയൻസ് വിഷയത്തിൽ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.

തിരുവനന്തപുരം:  ആരോഗ്യ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന (government nursing schools) 15 സർക്കാർ നഴ്‌സിങ് സ്‌കൂളുകളിൽ 2022 ഒക്‌ടോബർ, നവംബർ മാസത്തിൽ ആരംഭിക്കുന്ന (general nursing course) ജനറൽ നഴ്‌സിങ് കോഴ്‌സിലേക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ഐശ്ചിക വിഷയമായെടുത്ത് 40 ശതമാനം മാർക്കോടെ പ്ലസ് ടു അഥവാ തത്തുല്യ പരീക്ഷ പാസായവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എസ്.സി/ എസ്.ടി വിഭാഗത്തിലുള്ള അപേക്ഷകർക്ക് പാസ് മാർക്ക് മതിയാകും. സയൻസ് വിഷയത്തിൽ പഠിച്ച അപേക്ഷകരുടെ അഭാവത്തിൽ മറ്റുള്ളവരേയും പരിഗണിക്കും.

14 ജില്ലകളിലായി 365 സീറ്റുകളാണ് ഉള്ളത്. 20 ശതമാനം സീറ്റുകൾ ആൺകുട്ടികൾക്കായി സംവരണം ചെയ്തിട്ടുണ്ട്. അപേക്ഷകർക്ക് 2022 ഡിസംബർ 31ന് 17 വയസിൽ കുറയുവാനോ 27 വയസിൽ കൂടുവാനോ പാടില്ല. പിന്നാക്ക സമുദായക്കാർക്ക് മുന്ന് വർഷവും പട്ടികജാതി/ പട്ടികവർഗക്കാർക്ക് അഞ്ചു വർഷവും ഉയർന്ന് പ്രായപരിധിയിൽ ഇളവ് അനുവദിക്കും.
 
അപേക്ഷാഫോമും, പ്രോസ്‌പെക്ടസും ആരോഗ്യ വകുപ്പ് ഡയറക്ടറുടെ വെബ്‌സൈറ്റിൽ (www.dhskerala.gov.in)  ലഭിക്കും. അപേക്ഷാ ഫീസ് പട്ടികജാതി പട്ടികവർഗക്കാർക്ക് 75 രൂപയും മറ്റുള്ള വിഭാഗത്തിന് 250 രൂപയുമാണ്. പൂരിപ്പിച്ച അപേക്ഷകൾ അതാത് ജില്ലയിലെ നഴ്‌സിങ് സ്‌കൂൾ പ്രിൻസിപ്പാളിന് ജൂലൈ 30 ന് വൈകുന്നേരം 5 മണിക്കം ലഭിക്കത്തക്കവിധം അയയ്‌ക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ ജില്ലാമെഡിക്കൽ ഓഫീസ്, നഴ്‌സിംഗ് സ്‌കൂളുകൾ എന്നിവിടങ്ങളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കും.

PREV
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു