39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം

Published : Dec 16, 2025, 12:44 AM IST
India Book of Record

Synopsis

ബംഗളൂരുവിൽ ഐ.ടി. ജീവനക്കാരായ ബുധനൂർ മരങ്ങാട്ട് ഇല്ലത്തിൽ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയിൽ കിരൺപ്രഭയുടെയും മകളാണ് നീലാംബരി പ്രഭ.

മാന്നാർ: ഏറ്റവും വേഗത്തിൽ 51 അക്കങ്ങൾ വായിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്വന്തമാക്കി. ബംഗളൂരു വൈറ്റ് ഫീൽഡ് വിമാറ്റ് അക്കാദമിയിലെ ആറു വയസ്സുകാരിയായ നീലാംബരി പ്രഭയാണ് ഈ നേട്ടം കൈവരിച്ചത്. 39.1 സെക്കൻഡിലാണ് ബാലിക 51 അക്കങ്ങൾ വായിച്ചുതീർത്തത്. ബംഗളൂരുവിൽ ഐ.ടി. ജീവനക്കാരായ ബുധനൂർ മരങ്ങാട്ട് ഇല്ലത്തിൽ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയിൽ കിരൺപ്രഭയുടെയും മകളാണ് നീലാംബരി പ്രഭ.

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം നേടി മൂന്ന് വയസുകാരൻ

ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് അച്ചീവർ പുരസ്കാരം നേടി മൂന്ന് വയസുകാരൻ. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് നീർക്കുന്നം പള്ളിപ്പറമ്പിൽ സജീർ ജമാൽ - മുഫിലത്ത് സജീർ ദമ്പതികളുടെ മകൻ സിദാൻ അലിയാണ് ഈ അത്യപൂർവം നേട്ടം കരസ്ഥമാക്കിയത്. 22 മൃഗങ്ങൾ, 22 പഴങ്ങൾ, 20 പച്ചക്കറികൾ, 27 പ്രവർത്തന പദങ്ങൾ, 19 ശരീരഭാഗങ്ങൾ, 10 നിറങ്ങൾ, 11 ആകൃതികൾ, ഒരു വർഷത്തിലെ മാസങ്ങൾ, ആഴ്ചയിലെ ദിവസങ്ങൾ, 7 ഭൂഖണ്ഡങ്ങൾ, അനുബന്ധ പദങ്ങളുള്ള ഇംഗ്ലീഷ് അക്ഷരമാലയിലെ അക്ഷരങ്ങൾ, ഇംഗ്ലീഷ്, ഹിന്ദി, അറബിക് ഭാഷകളിൽ 1 മുതൽ 10 വരെ എണ്ണൽ എന്നിവയെ തിരിച്ചറിഞ്ഞ് പേരിട്ടതിലൂടെയാണ് സിദാൻ അലി ഐബിആർ അച്ചീവർ എന്ന പദവി നേടിയത്. മാതാപിതാക്കൾ സഹോദരനെ പഠിപ്പിക്കുന്നത് കേട്ട് ഇതിൽ താൽപര്യം ജനിച്ചപ്പോൾ സിദാൻ അലിയുടെ കഴിവ് കണ്ടെത്തി മാതാപിതാക്കൾ പിന്നീട് പരിശീലനം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം സിദാൻ അലി പുരസ്കാരം ഏറ്റുവാങ്ങി.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷ ഡിസംബറില്‍
പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും