ജി.എൻ.എം സ്‌പോട്ട് അഡ്മിഷൻ 22ന്; എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവും എസ്.ടി വിഭാഗത്തിൽ നാല് ഒഴിവും

By Web TeamFirst Published Dec 18, 2020, 9:45 AM IST
Highlights

എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവും എസ്.ടി വിഭാഗത്തിൽ നാല് ഒഴിവും ഉണ്ട്. ഇനി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.
 


തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്കായി 2020-21 ൽ നടത്തുന്ന ഡിപ്ലോമ ഇൻ ജനറൽ നഴ്‌സിംഗ് ആൻഡ് മിഡ് വൈഫറി കോഴ്‌സിലേയ്ക്കുള്ള പ്രവേശന നടപടികളുമായി ബന്ധപ്പെട്ട് ഒഴിവു വന്ന ആറ് സീറ്റുകളിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷൻ ഡിസംബർ 22ന് രാവിലെ 11 മണിക്ക് മെഡിക്കൽ വിദ്യാഭ്യാസ കാര്യാലയത്തിൽ (മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം) നടത്തും. എസ്.സി വിഭാഗത്തിൽ രണ്ട് ഒഴിവും എസ്.ടി വിഭാഗത്തിൽ നാല് ഒഴിവും ഉണ്ട്. ഇനി റിപ്പോർട്ട് ചെയ്യുന്ന ഒഴിവുകൾ കൂടി അന്ന് സ്‌പോട്ട് അഡ്മിഷനിലൂടെ നികത്തും.

റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താൽപര്യമുള്ള എല്ലാ പട്ടികജാതി പട്ടികവർഗ വിദ്യാർഥികൾക്കും സ്‌പോട്ട് അഡ്മിഷനിൽ പങ്കെടുക്കാം. വിദ്യാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ (എസ്.എസ്.എൽ.സി, പ്ലസ് ടു, കമ്മ്യൂണിറ്റി, നേറ്റിവിറ്റി, സ്വഭാവം, ഫിസിക്കൽ ഫിറ്റ്‌നസ് മുതലായവ), റ്റി.സി എന്നിവ സഹിതം നേരിട്ട് അന്ന് സ്‌പോട്ട് അഡ്മിഷന് ഹാജരാകണം. ഒഴിവുകൾ സംബന്ധിച്ച വിശദവിവരങ്ങൾക്ക്:  www.dme.kerala.gov.in. 

click me!