സർക്കാർ ഐ.ടി.ഐ പ്രവേശന നടപടി പരിഷ്‌കരിച്ചു

By Web TeamFirst Published Sep 8, 2020, 9:34 AM IST
Highlights

അപേക്ഷകന് ലഭിക്കുന്ന യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. 


തിരുവനന്തപുരം: കോവിഡ് 19 നിയന്ത്രണങ്ങൾ പാലിച്ച് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും സഹായകരമാകുന്ന രീതിയിൽ സർക്കാർ ഐ.ടി.ഐകളിലെ പ്രവേശന നടപടികൾ പരിഷ്‌കരിച്ചു. സർക്കാർ ഐ.ടി.ഐകളിൽ സജ്ജീകരിക്കുന്ന ഹെൽപ്‌ഡെസ്‌ക്കുകൾ മുഖേനയും അപേക്ഷ സമർപ്പിക്കാം. അപേക്ഷാഫീസ് ഒടുക്കുന്നതിന് ഓൺലൈനായും ഓഫ്‌ലൈനായും സൗകര്യമുണ്ടാവും. 100 രൂപ ഫീസൊടുക്കി ഒറ്റ അപേക്ഷയിൽ സംസ്ഥാനത്തെ ഏത് ഐ.ടി.ഐയിലേക്കും അപേക്ഷിക്കാം.  

https://itiadmissions.kerala.gov.in (ജാലകം) മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശന വിവരങ്ങളടങ്ങിയ പ്രോസ്‌പെക്ടസും ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും https://det.kerala.gov.in, https://itiadmissions.kerala.gov.in എന്നിവയിൽ ലഭിക്കും. അപേക്ഷകന് ലഭിക്കുന്ന യൂസർ ഐ.ഡിയും പാസ്‌വേർഡും ഉപയോഗിച്ച് അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി വരെ സമർപ്പിച്ച അപേക്ഷയിൽ മാറ്റങ്ങൾ വരുത്താം. അപേക്ഷ സംബന്ധിച്ച വിവരങ്ങൾ മൊബൈൽ നമ്പരിൽ എസ്.എം.എസ് ആയി ലഭിക്കും.

click me!