ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും; സാധ്യതാ അലോട്ട്മെൻ്റ് ആഗസ്ത് 18 ന്

Web Desk   | Asianet News
Published : Aug 13, 2021, 10:53 AM IST
ബിരുദ പ്രവേശനം: ഓൺലൈൻ രജിസ്ട്രേഷൻ ഇന്ന് അവസാനിക്കും; സാധ്യതാ അലോട്ട്മെൻ്റ് ആഗസ്ത് 18 ന്

Synopsis

സാധ്യതാ അലോട്ട്മെൻ്റ് ആഗസ്ത് 18 ന് പ്രസിദ്ധീകരിക്കും.

കോട്ടയം: എംജി സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് ആൻറ് സയൻസ് കോളജുകളിലെ ഒന്നാം വർഷ ബിരുദ പ്രോഗ്രാമുകളിലേക്കും ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകളിലേക്കു മുള്ള കേന്ദ്രീകൃത പ്രവേശനത്തിൻ്റെ ഓൺലൈൻ രജിസ്ട്രേഷനുള്ള സമയം ഇന്ന് (ആഗസ്ത് 13) വൈകിട്ട് 4ന് അവസാനിക്കും. സാധ്യതാ അലോട്ട്മെൻ്റ് ആഗസ്ത് 18 ന് പ്രസിദ്ധീകരിക്കും.

ഓൺലൈൻ അപേക്ഷയിലെ പേര്, രജിസ്റ്റർ നമ്പർ, പരീക്ഷാ ബോർഡ്, മൊബൈൽ നമ്പർ, ഇ-മെയിൽ വിലാസം, സംവരണ വിഭാഗം എന്നിവ ഒഴികെയുള്ള വിവരങ്ങൾ തിരുത്തുന്നതിനും പുതിയ ഓപ്ഷനുകൾ നൽകുന്നതിനും പുനക്രമീകരിക്കുന്നതിനും ട്രയൽ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചതിന് ശേഷം ആഗസ്ത 24 വരെ സൗകര്യം ഉണ്ടാകും. ഏതെങ്കിലും സർട്ടിഫിക്കിൻ്റെ ഡിജിറ്റൽ പകർപ്പ് അപ് ലോഡ് ചെയ്യുന്നതിന് കഴിയാതിരുന്നവർക്ക് അത് അപ് ലോഡ് ചെയ്യുന്നതിനും ഇക്കാലയളവിൽ അവസരം ഉണ്ടാകും

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!