ഗസ്റ്റ് അധ്യാപക ഒഴിവുകൾ; യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് സംസ്കൃത സർവ്വകലാശാല നടത്തുന്ന വാക്ക് - ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കാം

Published : Jun 29, 2025, 10:49 AM IST
Job Fair

Synopsis

കായിക പഠന വിഭാഗത്തിൽ ഗസ്റ്റ് അധ്യാപക ഒഴിവുകളിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. 

കാലടി: ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള കായിക പഠന വിഭാഗത്തിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേയ്ക്ക് വാക്ക് - ഇൻ – ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ജൂലൈ ഒന്നിന് രാവിലെ 11ന് കായിക പഠന വിഭാഗത്തിൽ നടത്തുന്ന വാക്ക് - ഇൻ – ഇന്റർവ്യൂവിൽ പങ്കെടുക്കണമെന്ന് സർവ്വകലാശാല അറിയിച്ചു.

ശ്രീശങ്കരാചര്യ സംസ്കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലുളള കായിക പഠന വിഭാഗം നടത്തുന്ന എം. പി. ഇ. എസ്. പ്രോഗ്രാമിൽ ജനറൽ, ഒ. ബി. സി. (മുസ്ലിം), എസ്. സി., എസ്. ടി., ഒ. ബി. എച്ച്. വിഭാഗങ്ങളിൽ ഒഴിവുകളുണ്ട്. പ്രസ്തുത ഒഴിവുകളിലേയ്ക്കുളള പ്രവേശനത്തിനായി ജൂലൈ ഒന്നിന് രാവിലെ എട്ടിന് സ്പോട്ട് അഡ്മിഷൻ നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു. താത്പ്പര്യമുള്ള വിദ്യാർത്ഥികൾ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം കായിക പഠന വിഭാഗം നടത്തുന്ന പ്രവേശന പരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്.

PREV
Read more Articles on
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു