സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

Published : Dec 23, 2025, 04:27 PM IST
Sanskrit University

Synopsis

എസ്. സി/എസ്. ടി വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസ് 500/- രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750/- രൂപയുമായിരിക്കും.

കാലടി: ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ കാമ്പസിലെ സോഷ്യോളജി വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ ഒഴിവ്. 55% മാര്‍ക്കോടെ അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

യു.ജി.സി റഗുലേഷന്‍ 2018 പ്രകാരമായിരിക്കും നിയമനം. പ്രായപരിധി 60 വയസ്സ്. എസ്. സി/എസ്. ടി വിഭാഗങ്ങള്‍ക്ക് അപേക്ഷാഫീസ് 500/- രൂപയും മറ്റ് വിഭാഗങ്ങള്‍ക്ക് 750/- രൂപയുമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ഓണ്‍ലൈനായി അപേക്ഷിക്കുന്നതിനും www.ssus.ac.in സന്ദര്‍ശിക്കുക.

 

PREV
Read more Articles on
click me!

Recommended Stories

പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഏർലി ഇൻറ്ർവെൻഷൻ കോഴ്‌സ്; അപേക്ഷ ക്ഷണിച്ചു
’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം