’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം

Published : Dec 22, 2025, 06:07 PM IST
Kool test

Synopsis

കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടത്തിയ 'കൂൾ' പരിശീലനത്തിന്റെ ഇരുപതാം ബാച്ച് ഫലം പ്രഖ്യാപിച്ചു. 2,908 അധ്യാപകരിൽ 2,339 പേർ കോഴ്‌സ് വിജയിച്ചു. 

തിരുവനന്തപുരം: കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) നടപ്പാക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പരിശീലന പദ്ധതിയായ ‘കൂൾ’ (KITEs Open Online Learning) പരിശീലനത്തിന്റെ ഇരുപതാം ബാച്ചിന്റെ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു. ബാച്ചിൽ പങ്കെടുത്ത 2,908 അധ്യാപകരിൽ 2,339 പേർ (80.43%) കോഴ്‌സ് വിജയിച്ചു.

അധ്യാപകരുടെ പ്രൊബേഷൻ പ്രഖ്യാപിക്കുന്നതിന് ‘കൂൾ’ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കി ലഭിക്കുന്ന സർട്ടിഫിക്കറ്റ് പര്യാപ്തമാണെന്ന സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിലുള്ള പരിശീലനമാണിത്. വിവിധ ബാച്ചുകളിലായി 56,284 അധ്യാപകരാണ് ഇതുവരെ കോഴ്‌സ് വിജയകരമായി പൂർത്തിയാക്കിയത്. പരീക്ഷാഫലം www.kite.kerala.gov.in ൽ ലഭ്യമാണ്.

തൊഴിലധിഷ്ഠിത കോഴ്സിന് അപേക്ഷിക്കാം

കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കുറഞ്ഞ നിരക്കിൽ ജോലി സാധ്യതയുള്ള എൻ.എസ്.ഡി.സി അംഗീകൃത കോഴ്സുകളായ പൈത്തൺ പ്രോഗ്രാമിങ്, ഡാറ്റാ സയൻസ് എന്നിവയിലേക്ക് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു ബാച്ചിൽ 25 കുട്ടികൾ മാത്രം. +2, ഡിഗ്രി കഴിഞ്ഞവർക്ക് പൈത്തൺ പ്രോഗ്രാമിങ്ങിലേക്കും ഡിഗ്രി കഴിഞ്ഞവർക്ക് ഡാറ്റാ സയൻസിലേക്കും അപേക്ഷിക്കാം. അവസാന തീയതി ജനുവരി 10. വിശദവിവരങ്ങൾക്ക്: 9496015002, 9496015051, www.reach.org.in.

PREV
Read more Articles on
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!