Guest Teacher Vacancy : എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപകർ; ഒരു വർഷത്തേക്കാണ് നിയമനം

Published : Feb 08, 2022, 03:33 PM IST
Guest Teacher Vacancy :  എൽ.ബി.എസ് സെന്ററിൽ ഗസ്റ്റ് അധ്യാപകർ; ഒരു വർഷത്തേക്കാണ് നിയമനം

Synopsis

എം.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ  കോഴ്‌സും അല്ലെങ്കിൽ ബി.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും പ്രസ്തുത കോഴ്‌സിൽ അധ്യാപന പരിചയവും ഉള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്.

തിരുവനന്തപുരം: കേരള സർക്കാർ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന (LBS Centre) എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിലേക്ക് റ്റാലി/ഡി.സി.എഫ്.എ കോഴ്‌സ് പഠിപ്പിക്കുവാൻ ഗസ്റ്റ് അധ്യാപകരെ (Guest Teachers) ആവശ്യമുണ്ട്. എം.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ  കോഴ്‌സും അല്ലെങ്കിൽ ബി.കോമിൽ ഫസ്റ്റ് ക്ലാസ് ബിരുദവും ഡി.സി.എഫ്.എ കോഴ്‌സും പാസായവരും പ്രസ്തുത കോഴ്‌സിൽ അധ്യാപന പരിചയവും ഉള്ളവരെയാണ് തെരഞ്ഞെടുക്കുന്നത്.

അപേക്ഷകർ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, ബയോഡാറ്റ എന്നിവ 17 ന് മുമ്പ് തിരുവനന്തപുരം നന്ദാവനത്തുള്ള കേന്ദ്ര ഓഫീസിൽ നേരിട്ടോ ഇ-മെയിൽ മുഖേനയോ ഹാജരാക്കണം. ഇ-മെയിൽ: courses.lbs@gmail.com. എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ പരമാവധി ഒരു വർഷത്തേക്കാണ് നിയമനം നടത്തുക. പരീക്ഷാ തീയതി പിന്നീട് അറിയിക്കും. കൂടുതൽ വിവരങ്ങൾക്ക്: ഡയറക്ടർ, എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, പാളയം, തിരുവനന്തപുരം എന്ന വിലാസത്തിലോ 0471 2560333 എന്ന നമ്പറിലോ ബന്ധപ്പെടാം.

PREV
click me!

Recommended Stories

ആറാം ക്ലാസ് മുതൽ പഠിക്കാൻ മൂന്ന് ഭാഷ; കുട്ടികളിൽ അമിതഭാരം, ഈ വർഷം ഇളവ് നൽകിക്കൂടെയെന്ന് സിബിഎസ്സിയോട് സുപ്രീം കോടതി
ലോകത്തിലെ ഏറ്റവും ഉയർന്ന ശമ്പളം കൈപ്പറ്റുന്ന പ്രധാനമന്ത്രി, ഇക്കുറി നേടിയത് 60 ശതമാനം വർധനവ്