ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഒ.എം.ആർ പരീക്ഷ ജനുവരി 10ന്

Web Desk   | Asianet News
Published : Dec 19, 2020, 09:05 AM IST
ഗുരുവായൂർ ദേവസ്വം എൽ.ഡി ക്ലർക്ക്: ഒ.എം.ആർ പരീക്ഷ ജനുവരി 10ന്

Synopsis

പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിലെ എൽ.ഡി ക്ലർക്ക് തസ്തികയിലേക്ക് (കാറ്റഗറി നമ്പർ: 23/2020) അപേക്ഷ സമർപ്പിച്ച ഉദ്യോഗാർഥികൾക്കുള്ള ഒ.എം.ആർ പരീക്ഷ 2021 ജനവരി 10ന് ഉച്ചയ്ക്ക് 1.30 മുതൽ 3.15 വരെ തൃശ്ശൂർ, എറണാകുളം എന്നീ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ നടത്തും. ഉദ്യോഗാർഥികൾക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡിസംബർ 26 മുതൽ അവരുടെ പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. പരീക്ഷയ്ക്ക് ഹാജരാവുന്ന ഉദ്യോഗാർഥികൾ സംസ്ഥാനത്ത് നിലവിലുള്ള കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് ഗ്ലൗസ്, ഫേസ് മാസ്‌ക്, സാനിറ്റൈസർ എന്നിവ നിർബന്ധമായും ഉപയോഗിക്കണം.

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!