Happiness Course : ഹോംവ‍ർക്കില്ല, പരീക്ഷയില്ല, ഏത് കോഴ്സും ഫസ്റ്റ്ക്ലാസിൽ പാസ്സാകാം ഫിൻലൻഡിൽ

Published : May 18, 2022, 10:15 AM ISTUpdated : May 18, 2022, 12:11 PM IST
Happiness Course : ഹോംവ‍ർക്കില്ല, പരീക്ഷയില്ല, ഏത് കോഴ്സും  ഫസ്റ്റ്ക്ലാസിൽ പാസ്സാകാം ഫിൻലൻഡിൽ

Synopsis

ഏറെ പ്രശംസ നേടുന്ന ഈ ദില്ലി മോഡൽ സത്യത്തിൽ അങ്ങ് ഫിൻലൻഡിൽ നിന്നുളളതാണ്. യെസ് , ഫിൻലൻ‍ഡിൽ എല്ലാം ഫസ്റ്റ് ക്ലാസാണ്.   

ഫിൻലൻഡ്: കുഞ്ഞുനാൾ മുതൽ നമ്മൾ  പലതും പഠിപ്പിക്കും. നന്നായി സംസാരിക്കാൻ, സംവദിക്കാൻ, സമ്പാദിക്കാൻ അങ്ങനെ പലതും ചെറുപ്പം മുതല്‍  ഇതൊക്കെ പഠിച്ചിട്ടും നല്ല ശമ്പളവും ജോലിയും സൗഭാഗ്യങ്ങളും ഒക്കെ കിട്ടിയവരോട് ചോദിച്ചാലും പറയും ആകെ ഡാർക്ക് ആണ് ലൈഫ്. എന്തുകൊണ്ടെന്നറിയോ? ചുറ്റും ഉള്ളതിലൊന്നും ഇവർക്ക് സന്തോഷം കണ്ടെത്താൻ ആകുന്നുണ്ടാകില്ല. അതുകൊണ്ടാണ്. ഉള്ള് തുറന്ന്  സന്തോഷിക്കാനും പഠിപ്പിക്കേണ്ടതുണ്ട്, പഠിക്കേണ്ടതുണ്ട്. ദില്ലിയിൽ ആപ്പ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം സ്കൂളുകളിൽ (Happiness Class)ഹാപ്പിനസ്സ് ക്ലാസ് എന്നൊരു വിഭാഗം ഉൾപ്പെടുത്തി പാഠ്യപദ്ധതി നവീകരിച്ചിട്ടുണ്ട്. 1 മുതൽ 8 വരെയുള്ളവർക്കാണ് ഇപ്പോൾ ഹാപ്പിനസ് ക്ലാസ്. ഏറെ പ്രശംസ നേടുന്ന ഈ ദില്ലി മോഡൽ സത്യത്തിൽ അങ്ങ് ഫിൻലൻഡിൽ നിന്നുളളതാണ്. യെസ്, ഫിൻലൻ‍ഡിൽ എല്ലാം ഫസ്റ്റ് ക്ലാസാണ്. 

ജീവിത നിലവാരത്തിൽ ഏത് അളവുകോലിൽ താരതമ്യപ്പെടുത്തിയാലും ലോക രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ 5 സ്ഥാനങ്ങളിലുണ്ട് ഫിൻലൻഡ്. അതിന്റെ കാരണം പ്രതിസന്ധികളെ മറികടക്കാനും പുത്തൻ ആശയങ്ങൾ പരീക്ഷിക്കാനും പ്രാപ്തിയുള്ള പുതുതലമുറയാണ് അവർ കാലങ്ങളായി വളർത്തിയെടുക്കുന്നത്. 6 വയസ്സുകാരന് താങ്ങാനാകാത്ത ഭാരമുളള ബാഗുമായി സ്കൂളിൽ പോകുന്ന കാഴ്ചയൊന്നും ഇവിടെയില്ല. ഹോംവർക്കും മാർക്കും പരീക്ഷയും ഇവിടുത്തെ കുട്ടികൾക്ക് തലവേദനയല്ല. കാരണം അമ്മാതിരി പരിപാടി തന്നെയില്ല. മാനസിക വളർച്ചയും പ്രശ്‌നങ്ങളോടും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളോടും പൊരുത്തപ്പെടാനുള്ള പ്രായോഗിക പരിശീലനമാണ് ഇവിടെ സ്കൂളുകളിൽ നടത്തുന്നത്.

ഫിൻലാൻഡ് മോഡൽ ഇങ്ങനെ 
ആറാം വയസ്സിലെ സ്കൂൾ പ്രവേശനം അനുവദിക്കൂ. ക്ലാസ് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം. കണക്കും ഫിസിക്സും ഹിസ്റ്ററിയും ഓ‌ർത്ത് തലപുകയ്ക്കേണ്ട. പ്രത്യേക ടൈം ടേബിൾ ഇല്ല. ഹോം വർക്ക് ഇല്ല, ക്ലാസ് ടെസ്റ്റോ വാർഷിക പരീക്ഷയോ ഉണ്ടാകില്ല. മാനസിക ഉല്ലാസമാണ് പ്രധാനം. പാഠപുസ്തകം നോക്കിയുള്ള പഠിപ്പിക്കൽ അല്ല. പല സന്ദർഭങ്ങൾ, പല വിഷയങ്ങൾ, ജനകീയമായ ഇടപെടലുകൾ ഇങ്ങനെ നീളും പാഠങ്ങൾ. റാങ്ക്, ഗ്രേഡ് ഒന്നുമില്ല. വിജയം നിർണയിക്കുന്നത് അതാത് അധ്യാപകർ കുട്ടികളുടെ സാമൂഹിക വളർച്ച വിലയിരുത്തി നൽകുന്ന റിപ്പോർട്ടിലെ വിവരങ്ങളാണ്. 

Federal Bank Jobs : ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്മെന്റ് ഓഫീസർ; ശമ്പളം 50000ത്തിന് മുകളിൽ!

ഉദാഹരണം കുട്ടിക്ക് മാറ്റുള്ളവരോടു ഉള്ള ഇടപെടൽ, ദയ, കരുണ, സഹപാഠികളുമായി പങ്കു വെക്കാൻ ഉള്ള മനസ്സ്,  കൂട്ടായ്മകളിലെ പങ്കാളിത്തം അങ്ങനെ പലതുണ്ട്. അസൈന്റമെന്റ് പേടിച്ച് ടെൻഷനടിക്കേണ്ട, അത് ചെയ്ത് സമയം കളയാതെ ഇഷ്ടപ്പെട്ട  മറ്റൊരു വിനോദം തെരഞ്ഞെടുത്ത് അത് പൂർത്തികരിക്കാൻ കുട്ടികൾക്ക് സമയം നൽകും. സ്വകാര്യ സ്കൂളുകൾ ഇല്ല. സർക്കാർ സ്കൂളുകളിൽ ട്യൂഷൻ ഫീസ് നൽകേണ്ട. കാരണം ട്യൂഷൻ ഉണ്ടെങ്കിൽ അല്ലേ ഫീസ് വാങ്ങേണ്ടൂ. 1980 മുതൽ സർക്കാർ ചെലവിൽ എല്ലാ കുഞ്ഞുങ്ങൾക്കും സൗജന്യ ഉച്ചഭക്ഷണമുണ്ട്. കൂടാതെ പ്രത്യേക ആരോഗ്യ സംരക്ഷണ പദ്ധതികളും ആനുകൂല്യങ്ങളും.

പഠനത്തിനൊപ്പം കായിക കലാ മികവിനും ഊന്നലുണ്ട്. കളിക്കാൻ ആവശ്യമായ  പ്ലേ ഗ്രൗണ്ടുകൾ ഉണ്ടാക്കുന്നത് കുട്ടികളുമായി ആലോചിച്ചാണ്. ആർക്കിടെക്റ്റുകൾ കുഞ്ഞുങ്ങളുമായി  സംസാരിക്കും. അതനുസരിച്ച് നൽകുന്ന പ്ലാൻ പ്രകാരമാകും കളിയിടം പോലും ഒരുക്കുക.അതിനേ സർക്കാർ അനുമതി നൽകൂ. ചുരുക്കത്തിൽ എല്ലാം പഠിപ്പിച്ചു എന്നത് അല്ല, എന്ത് പഠിപ്പിച്ചു എന്നത് ശ്രദ്ധിക്കാൻ ഇനി ശ്രമിയ്ക്കാം എന്ന ഓർമ്മപ്പെടുത്തൽ ആണ് ഈ ജനത ലോകത്തോട് പറയുന്നത്.  ഇഷ്ടങ്ങൾ തിരഞ്ഞെടുക്കാനും സ്വപ്നങ്ങൾ കാണാനും അത് നേടിയെടുക്കാനും പ്രാപ്തരാക്കുക എന്നതാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. ജീവിതമാകുന്ന മത്സരത്തിൽ ഒന്നാമത് ആകാൻ അല്ല,  നല്ല കളിക്കാരായി മത്സരം ആസ്വദിക്കാൻ പറ്റുന്ന സ്പോർട്സ് മാൻ സ്പിരിറ്റോടെ അവരെ വളർത്തിയെടുക്കാം. കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ തിരിച്ചറിയാൻ ശീലിക്കാം എന്ന വലിയ പാഠമാണ്, വെറും 55 ലക്ഷം മനുഷ്യർ മാത്രമുള്ള, കേരളത്തേക്കാൾ കൊച്ചു രാജ്യമായ ഫിൻലാൻഡ് നമ്മളെയൊക്കെ പഠിപ്പിക്കുന്നത്
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു