കൊവിഡ് 19; വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ ഒരുക്കുന്നു

Web Desk   | Asianet News
Published : May 05, 2021, 09:37 AM IST
കൊവിഡ് 19; വനിതാ ശിശു വികസന വകുപ്പ് കുട്ടികൾക്കായി ഹെൽപ്പ്‌ലൈൻ ഒരുക്കുന്നു

Synopsis

കൊവിഡ് സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികൾക്ക് തുടർപരിചരണം ലഭ്യമാക്കുക, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കോവിഡ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക എന്നീ കാര്യങ്ങൾക്കു കൂടി ഇത് ഉപയോഗപ്പെടുത്തും.  

തിരുവനന്തപുരം: കൊവിഡ് മഹാമാരി മൂലം ഏതെങ്കിലും സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികളെ സഹായിക്കുന്നതിനും ശിശുസംരക്ഷണ സ്ഥാപനങ്ങൾക്ക് അത്യാവശ്യഘട്ടത്തിൽ ബന്ധപ്പെടുന്നതിനും വനിതാ ശിശു വികസന വകുപ്പ് സംസ്ഥാനതല ഹെൽപ്പ്‌ലൈൻ സപ്പോർട്ട് ചൈൽഡ് ലൈനുമായി ചേർന്ന് ഒരുക്കുന്നു. കൊവിഡ് സാഹചര്യത്തിൽ ഒറ്റപ്പെടുകയോ അനാഥരാകുകയോ ചെയ്യുന്ന കുട്ടികൾക്ക് തുടർപരിചരണം ലഭ്യമാക്കുക, ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ കുട്ടികൾക്ക് കോവിഡ് മൂലമുണ്ടാകുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം നിർദ്ദേശിക്കുക എന്നീ കാര്യങ്ങൾക്കു കൂടി ഇത് ഉപയോഗപ്പെടുത്തും.

കൊവിഡ്മൂലം പ്രശ്‌നങ്ങൾ അഭിമുഖീകരിക്കുന്ന കുട്ടികൾക്കോ മാതാപിതാക്കൾക്കോ ശിശുസംരക്ഷണ സ്ഥാപനങ്ങൾക്കോ പൊതുജനങ്ങൾക്കോ 1098 എന്ന ചൈൽഡ്‌ലൈൻ ഹെൽപ്പ്‌ലൈൻ നമ്പരിലേക്ക് വിളിക്കുകയോ +91 8281899479 എന്ന നമ്പരിൽ വാട്ട്‌സാപ്പ് ചെയ്യുകയോ ചെയ്യാം. കോളുകൾ അതത് ജില്ലാ ശിശു സംരക്ഷണ ഓഫീസർമാർക്ക് കൈമാറി ജില്ലാ ശിശുസംരക്ഷണ യൂണിറ്റുകൾ വഴി തുടർസേവനങ്ങൾ ലഭ്യമാക്കും.

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു