എയ്ഡഡ് സ്കൂൾ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ഹൈക്കോടതി

Web Desk   | Asianet News
Published : Feb 26, 2021, 10:17 AM IST
എയ്ഡഡ് സ്കൂൾ അധ്യാപകര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കരുതെന്ന് ഹൈക്കോടതി

Synopsis

ഒരുപതിറ്റാണ്ടോളമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന 1951-ലെ നിയമസഭാ ചട്ടം ഇതോടെ റദ്ദായി. 


കൊച്ചി: സംസ്ഥാനത്തെ എയ്ഡഡ് സ്കൂൾ അധ്യാപകർ തിരഞ്ഞെടുപ്പുകളിൽ മത്സരിക്കരുതെന്ന് ഹൈക്കോടതി ഉത്തരവ്. അധ്യാപകർ ഇത്തരത്തിൽ മത്സരിക്കുന്നത് വിദ്യാഭ്യാസ അവകാശ നിയമത്തിന് വിരുദ്ധമാണ് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഉത്തരവ്. ഒരുപതിറ്റാണ്ടോളമായി ഹൈക്കോടതിയുടെ പരിഗണനയിലുള്ള കേസിൽ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് വിധി പറഞ്ഞത്. അധ്യാപകർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാമെന്ന 1951-ലെ നിയമസഭാ ചട്ടം ഇതോടെ റദ്ദായി. ഉത്തരവ് അനുസരിച്ച് ഇനിയുള്ള തദ്ദേശ,നിയമസഭാ തിരഞ്ഞെടുപ്പുകളിൽ എയ്ഡഡ് സ്കൂൾ അധ്യാപകർക്ക് മത്സരിക്കാൻ കഴിയില്ല. നിലവിൽ ജനപ്രതിനിധികളായ അധ്യാപകർക്ക് ഈ ഉത്തരവ് ബാധകമാവില്ല.


 

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു