ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) അഭിമുഖം മെയ് 20ന്

Published : May 14, 2026, 12:08 PM IST
job interview

Synopsis

ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ, OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്.

കൊച്ചി: എറണാകുളം ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (ഇംഗ്ലീഷ്) (ഡയറക്ട് റിക്രൂട്ട്‌മെന്റ്, കാറ്റഗറി നമ്പർ 603/2024) തസ്തികയിലേക്കുള്ള ഉദ്യോഗാർത്ഥികളുടെ അഭിമുഖം 2026 മെയ് 20, 22 തീയതികളിൽ നടക്കും. കേരള പബ്ലിക് സർവീസ് കമ്മീഷൻ എറണാകുളം മേഖലാ ഓഫീസിലാണ് അഭിമുഖം നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 09.30-ന് അഭിമുഖമുള്ളവർക്ക് 07.30-നും, 10.30-ന് അഭിമുഖമുള്ളവർക്ക് 08.00-നും, ഉച്ചയ്ക്ക് 12.00-ന് അഭിമുഖമുള്ളവർക്ക് രാവിലെ 09.30-നും സർട്ടിഫിക്കറ്റ് പരിശോധന ആരംഭിക്കുന്നതാണ്.

ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങൾ, OTV സർട്ടിഫിക്കറ്റ്, അഡ്മിഷൻ ടിക്കറ്റ്, ബയോഡാറ്റ എന്നിവ സഹിതം കൃത്യസമയത്ത് നേരിട്ട് ഹാജരാകേണ്ടതാണ്. അഡ്മിഷൻ ടിക്കറ്റ് ഉദ്യോഗാർത്ഥികളുടെ ഒ.ടി.ആർ (OTR) പ്രൊഫൈലിൽ ലഭ്യമാണ്.

 

PREV
Read more Articles on
click me!

Recommended Stories

ഹയർസെക്കൻഡറി തുല്യതാ കോഴ്സ് രജിസ്ട്രേഷൻ ആരംഭിച്ചു
എസ്എസ്എൽസി പരീക്ഷാഫലം 'നമ്മുടെ കേരളം' ആപ്പിലൂടെ അറിയാം