കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസ അവാര്‍ഡ്

By Web TeamFirst Published Nov 5, 2021, 12:35 PM IST
Highlights

 കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍  പി.ജി,  ടി.ടി.സി,  ഐ.ടി.ഐ,  പോളി, ജനറല്‍ നേഴ്സിങ്ങ്,  ബിഎഡ്, മെഡിക്കല്‍  ഡിപ്ലോമ കോഴ്സുകളിലേതിലെങ്കിലും ആദ്യചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.  

കോഴിക്കോട്: കര്‍ഷക തൊഴിലാളിക്ഷേമനിധിയില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അദ്ധ്യയന വര്‍ഷത്തെ ഉന്നത വിദ്യാഭ്യാസ അവാര്‍ഡിനുള്ള (Higher education Award) അപേക്ഷ ക്ഷണിച്ചു.  കേരളത്തിലെ സര്‍ക്കാര്‍/ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ നിന്നും ഡിഗ്രി, പി.ജി, പ്രൊഫഷണല്‍ ഡിഗ്രി, പ്രൊഫഷണല്‍  പി.ജി,  ടി.ടി.സി,  ഐ.ടി.ഐ, പോളി, ജനറല്‍ നേഴ്സിങ്ങ്,  ബിഎഡ്, മെഡിക്കല്‍  ഡിപ്ലോമ കോഴ്സുകളിലേതിലെങ്കിലും ആദ്യചാന്‍സില്‍ ഉന്നതവിജയം നേടിയ കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അപേക്ഷിക്കാം.  

ആര്‍ട്സില്‍ 60  ശതമാനത്തിലും കൊമേഴ്സില്‍  70 തമാനത്തിലും സയന്‍സില്‍ 80 ശതമാനത്തിലും കുറയാത്ത മാര്‍ക്ക് നേടിയിരിക്കണം.  ജില്ലയില്‍ ആദ്യത്തെ മൂന്നു സ്ഥാനക്കാര്‍ക്കു മാത്രമേ അവാര്‍ഡിന് അര്‍ഹതയുളളൂ. മാര്‍ക്ക് ലിസ്റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്  ഹാജരാക്കണം.  അംഗവും വിദ്യാര്‍ത്ഥിയും തമ്മിലുള്ള ബന്ധം തെളിയിക്കുന്നതിന് മറ്റുരേഖകളുടെ അഭാവത്തില്‍ റേഷന്‍ കാര്‍ഡിന്റെ നിശ്ചിത പേജ് ഹാജരാക്കണമെന്ന് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ അറിയിച്ചു.  

നിശ്ചിത മാതൃകയില്‍ പൂരിപ്പിച്ച അപേക്ഷ കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ  കോഴിക്കോട് ജില്ലാ എക്സിക്യൂട്ടിവ് ഓഫീസര്‍ക്ക് 2021 ഡിസംബര്‍ 31 വൈകീട്ട് മൂന്ന്് മണി വരെ  സമര്‍പ്പിക്കാം.  അപേക്ഷിക്കുന്ന അംഗം വിദ്യാര്‍ത്ഥിയുടെ പരീക്ഷ തീയതിക്ക് തൊട്ടുമുമ്പുള്ള മാസത്തില്‍ 12 മാസത്തെ അംഗത്വകാലവും ഡിജിറ്റലൈസേഷന്‍ നടപടികളും പൂര്‍ത്തീകരിച്ചിരിക്കണം.  പരീക്ഷ തീയതിയില്‍ അംഗത്തിന് 24 മാസത്തില്‍ കൂടുതല്‍ അംശാദായകുടിശ്ശിക ഉണ്ടായിരിക്കാന്‍ പാടില്ല.  ഫോമിന്റെ മാതൃകയും മറ്റു വിവരങ്ങളും കോഴിക്കോട് ജില്ലാ ക്ഷേമനിധി ബോര്‍ഡ് ഓഫീസിലും www.agriworkersfund.org വെബ് സൈറ്റിലും ലഭ്യമാണ്.  

ബിരുദ തലത്തില്‍ സയന്‍സ്, സോഷ്യല്‍ സയന്‍സ്, ഹ്യുമാനിറ്റിക്സ്, ബിസിനസ്സ് സ്റ്റഡീസ് വിഷയങ്ങളില്‍ കേരളത്തിലെ ഗവണ്‍മെന്‍റ്/എയ്ഡഡ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിലോ യൂണിവേഴ്സിറ്റി പഠന വിഭാഗങ്ങളിലോ ഒന്നാം വര്‍ഷം പഠിക്കുന്ന ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് അപേക്ഷിക്കുവാനര്‍ഹത. ബിരുദാനന്തര ബിരുദ പഠനത്തിനും സ്കോളര്‍ഷിപ്പ് ലഭിക്കും. ബിരുദ പഠനത്തിന് ഒന്നാം വര്‍ഷം 12000 രൂപയും രണ്ടാം വര്‍ഷം 18000 രൂപയും മൂന്നാം വര്‍ഷം 24000 രൂപയും ലഭിക്കും. ബിരുദാനന്തര തലത്തിലെ തുടര്‍ പഠനത്തിന് ഒന്നാം വര്‍ഷം 40000 രൂപയും രണ്ടാം വര്‍ഷം 60000 രൂപയും ലഭിക്കും.

click me!