കേരള എഞ്ചിനീയറിംഗ് പ്രവേശനം; ഹയർ സെക്കണ്ടറി മാർക്ക് ഇത്തവണയും പരിഗണിക്കും; മന്ത്രി ഡോ.ആർ. ബിന്ദു

Published : Aug 12, 2021, 06:00 PM IST
കേരള എഞ്ചിനീയറിംഗ് പ്രവേശനം; ഹയർ സെക്കണ്ടറി മാർക്ക് ഇത്തവണയും പരിഗണിക്കും; മന്ത്രി ഡോ.ആർ. ബിന്ദു

Synopsis

 CBSE, ICSE ബോർഡുകളും പരീക്ഷഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു. 

തിരുവനന്തപുരം: കേരള എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതിന് ഹയർ സെക്കൻ്ററി മാർക്ക് കൂടി പരിഗണിക്കുന്ന മുൻ വർഷത്തെ മാനദണ്ഡങ്ങൾ തുടരാൻ സംസ്ഥാന സർക്കാർ തീരുമാനം എടുത്തു. CBSE, ICSE ബോർഡുകളും പരീക്ഷഫലം പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തതെന്ന് ബഹു ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു അറിയിച്ചു. ഹയർ സെക്കൻഡറി മാർക്ക്‌ ചേർക്കുന്നത് ഒഴിവാക്കാൻ നേരത്തെ ആലോചന ഉണ്ടായിരുന്നു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

'യു ടേൺ അടിച്ച് സർക്കാർ', ഗുരുവായൂർ ദേവസ്വം ബോർഡിലേക്കുളള നിയമനങ്ങളിൽ ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി, യുഡിഎഫിന് ഇരട്ടത്താപ്പെന്ന് ഉദ്യോഗാർത്ഥികൾ
അപര്‍ണ പ്രഭാകറിന് ഒന്നാം റാങ്ക്, ഇസാ ബിജുവിനും എസ് കൃഷ്ണകുമാറിനും രണ്ടും മൂന്നും റാങ്കുകൾ; പ്രസ് ക്ലബ് ജേണലിസം ഫലം പ്രഖ്യാപിച്ചു