കർഷകതൊഴിലാളി ക്ഷേമനിധി: അം​ഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Aug 12, 2021, 05:49 PM IST
കർഷകതൊഴിലാളി ക്ഷേമനിധി: അം​ഗങ്ങളുടെ മക്കൾക്ക് വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

Synopsis

സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2020-21 വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

തിരുവനന്തപുരം: കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ കർഷക തൊഴിലാളികളുടെ കുട്ടികൾക്ക് 2020-21 അധ്യയന വർഷത്തെ വിദ്യാഭ്യാസ ധനസഹായത്തിനുള്ള അപേക്ഷ ക്ഷണിച്ചു. സർക്കാർ/ എയ്ഡഡ് സ്‌കൂളിൽ വിദ്യാഭ്യാസം നടത്തിയവരും 2020-21 വർഷത്തെ എസ്.എസ്.എൽ.സി/ ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ 80 ഉം അതിൽ കൂടുതൽ പോയിന്റ് നേടിയവരും ഹയർ സെക്കണ്ടറി വി.എച്ച്.എസ്.സി അവസാനവർഷ പരീക്ഷയിൽ 90 ശതമാനത്തിൽ കുറയാതെ മാർക്ക് നേടിയവരുമായ വിദ്യാർഥികളിൽ നിന്നുമാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. 

കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായ മാതാപിതാക്കളിൽ നിന്നും നിശ്ചിത ഫോറത്തിലുള്ള അപേക്ഷ ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസർമാർ ആഗസ്റ്റ് 31ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.  അപേക്ഷയോടൊപ്പം മാർക്ക് ലിസ്റ്റിന്റെ/ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, അംഗത്വ പാസ് ബുക്കിന്റെ പകർപ്പ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്, റേഷൻ കാർഡിന്റെ പകർപ്പ് എന്നിവ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ ഓഫീസുകളുമായി ബന്ധപ്പെടണം.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

PREV
click me!

Recommended Stories

’കൂൾ’ സ്‌കിൽ ടെസ്റ്റ് ഫലം പ്രഖ്യാപിച്ചു; ഫലം പരിശോധിക്കേണ്ട വിധം
എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു