ഫിസിക്സ്, ഹിന്ദി ഹയർസെക്കണ്ടറി അധ്യാപക തസ്തികകളിൽ ഒഴിവുകൾ; ശമ്പള സ്കെയിൽ 55200 - 115300

Published : Feb 05, 2023, 12:14 PM IST
ഫിസിക്സ്, ഹിന്ദി ഹയർസെക്കണ്ടറി അധ്യാപക തസ്തികകളിൽ ഒഴിവുകൾ; ശമ്പള സ്കെയിൽ 55200 - 115300

Synopsis

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ആലപ്പുഴ:  ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ഫിസിക്സ്) തസ്തികയിൽ ഭിന്നശേഷി- കാഴ്ച പരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ, വിഭാഗത്തിലുള്ളവരെ പരിഗണിക്കും.

യോഗ്യത: MSc. PHYSICS (45%), Bed, SET OR EQUIVALENT. ശമ്പള സ്കെയിൽ: 55200/-115300. പ്രായപരിധി: 01.01.2023ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

ഹയർ സെക്കൻഡറി ഹിന്ദി ടീച്ചർ
ആലപ്പുഴ ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി ടീച്ചർ (ഹിന്ദി) തസ്തികയിൽ ഭിന്നശേഷി-കാഴ്ച പരിമിതർക്കായി സംവരണം ചെയ്തിരിക്കുന്ന ഒരു സ്ഥിര ഒഴിവ് നിലവിലുണ്ട്. പ്രസ്തുത വിഭാഗത്തിലെ ഉദ്യോഗാർഥികളുടെ അഭാവത്തിൽ ശ്രവണ പരിമിതർ, അംഗവൈകല്യമുള്ളവർ, ലോക്കോമോട്ടോർ ഡിസബിലിറ്റി/സെറിബ്രൽ പാൾസി എന്നീ വിഭാഗത്തിലുള്ളവരെ യഥാക്രമം പരിഗണിക്കും.

യോഗ്യത: MA HINDI (45%), Bed, SET OR EQUIVALENT. ശമ്പള സ്കെയിൽ: 55200/-115300. പ്രായപരിധി: 01.01.2023ന് 40 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി എട്ടിനകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാക്കണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.

 

PREV
click me!

Recommended Stories

കൊച്ചി ഐസിഎആർ-സിഐഎഫ്ടിയിൽ അവസരം; യംഗ് പ്രൊഫഷണൽ തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ
കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ; അഡ്മിഷൻ ആരംഭിച്ചു