വിദേശത്ത് ആറ് മാസത്തിലധികം തൊഴിൽ/താമസ വിസയുളളവർക്ക് നോർക്ക റൂട്ട്സിൻ്റെ ഐ.ഡി കാർഡിന് അപേക്ഷിക്കാം

Web Desk   | Asianet News
Published : Nov 11, 2020, 01:18 PM IST
വിദേശത്ത് ആറ് മാസത്തിലധികം തൊഴിൽ/താമസ വിസയുളളവർക്ക് നോർക്ക റൂട്ട്സിൻ്റെ ഐ.ഡി കാർഡിന് അപേക്ഷിക്കാം

Synopsis

8 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡൻ്റ് ഐ.ഡി.കാർഡിന് അപേക്ഷിക്കാം. മൂന്നു വർഷ കാലാവധിയുള്ള കാർഡിന് 315 രൂപയാണ് അപേക്ഷാഫീസ്.  

തിരുവനന്തപുരം:  വിദേശത്ത് ആറ് മാസത്തിൽ കൂടുതൽ തൊഴിൽ/ താമസ വിസ ഉള്ള പതിനെട്ട് വയസ്സ് കഴിഞ്ഞവർക്ക് നോർക്ക റൂട്ട്സിൻ്റെ ഐ.ഡി കാർഡിന് അപേക്ഷിക്കാം. 18 വയസ് കഴിഞ്ഞ വിദേശത്ത് പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്റ്റുഡൻ്റ് ഐ.ഡി.കാർഡിന് അപേക്ഷിക്കാം. മൂന്നു വർഷ കാലാവധിയുള്ള കാർഡിന് 315 രൂപയാണ് അപേക്ഷാഫീസ്.

ഇരു കാർഡുടമകൾക്കും നാലു ലക്ഷം രൂപയുടെ അപകട മരണ ഇൻഷ്വറൻസും അപകടം മൂലമുള്ള ഭാഗിക സ്ഥിര അംഗവൈകല്യങ്ങൾക്ക് പരമാവധി 2 ലക്ഷം രൂപയുടെ ഇൻഷ്വറൻസ് പരിരക്ഷയും ലഭിക്കും. www.norkaroots.org യിൽ ഓൺലൈനായി അപേക്ഷിക്കാം. ടോൾ ഫ്രീ നമ്പർ 1800 4253939 (ഇന്ത്യ) 009188020 12345 (വിദേശത്തു നിന്നും മിസ്ഡ് കോൾ സേവനം) ഇ മെയിൽ idhelpdesk@norkaroots.net
 

PREV
click me!

Recommended Stories

സംസ്ഥാന ജൈവവൈവിധ്യ ബോർഡിൽ നിയമനം
എൽ.എൽ.എം; അന്തിമ വേക്കന്‍റ് സീറ്റ് അലോട്ട്മെന്‍റ് പ്രസിദ്ധീകരിച്ചു