ഹോമിയോ ഫാർമസി കോഴ്സ്: മെയ് 17വരെ രജിസ്റ്റർ ചെയ്യാം; അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം

Web Desk   | Asianet News
Published : Apr 26, 2021, 09:17 AM IST
ഹോമിയോ ഫാർമസി കോഴ്സ്: മെയ് 17വരെ രജിസ്റ്റർ ചെയ്യാം; അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം

Synopsis

അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. 

തിരുവനന്തപുരം: കോഴിക്കോട്, തിരുവനന്തപുരം ഗവ.ഹോമിയോ മെഡിക്കൽ കോളജുകളിൽ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി) കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. പ്രോസ്‌പെക്ടസ്സ് അടക്കമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in ൽ ലഭ്യമാണ്. ഏപ്രിൽ 26 മുതൽ മേയ് 15 വരെ കേരളത്തിലെ എല്ലാ ഫെഡറൽ ബാങ്ക് ശാഖകളിലും അപേക്ഷാ ഫീസ് സ്വീകരിക്കും. അപേക്ഷാഫീസ് ഓൺലൈനായും അടയ്ക്കാം. ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പറും, അപേക്ഷാ നമ്പരും, ഉപയോഗിച്ച് അപേക്ഷകർക്ക് മേയ് 17 വൈകിട്ട് അഞ്ച് മണി വരെ വ്യക്തിഗത വിവരങ്ങൾ ഓൺലൈൻ ആയി www.lbscentre.kerala.gov.in ൽ രജിസ്റ്റർ ചെയ്യാം. അപേക്ഷാഫീസ് പൊതുവിഭാഗത്തിന് 400 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 200 രൂപയുമാണ്.

അപേക്ഷകർ അംഗീകാരമുള്ള സ്ഥാപനങ്ങളിൽ നിന്നും സംസ്ഥാന ബോർഡുകൾ നടത്തുന്ന എസ്.എസ്.എൽ.സിയോ തത്തുല്ല്യ പരീക്ഷയോ കുറഞ്ഞത് 50 ശതമാനം മാർക്കോടെ പാസ്സായിരിക്കണം. അപേക്ഷകരുടെ ഉയർന്ന പ്രായപരിധി 33 വയസ്സ്. സർവീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷകർക്ക് 48 വയസ്സാണ് പ്രായപരിധി. കൂടുതൽ വിവരങ്ങൾ ഹെൽപ് ലൈൻ നമ്പർ 0471-2560363, 2560364 ൽ ലഭിക്കും.

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു