പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റണം:മനുഷ്യാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി

Web Desk   | Asianet News
Published : Apr 23, 2021, 08:50 AM ISTUpdated : Apr 23, 2021, 09:23 AM IST
പ്ലസ്ടു പ്രാക്ടിക്കൽ പരീക്ഷകൾ മാറ്റണം:മനുഷ്യാവകാശ കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി

Synopsis

പതിവായുള്ള പ്രാക്ടിക്കലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്.  പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി. 

തിരുവനന്തപുരം: ഏപ്രിൽ 28 ന് തുടങ്ങുന്ന ഹയർ സെക്കൻഡറി പ്രാക്ടിക്കൽ പരീക്ഷകൾ കോവിഡ് വ്യാപന പശ്ചാത്തലത്തിൽ  മാറ്റണമെന്ന ആവശ്യം പരിശോധിച്ച്  പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ അടിയന്തരമായി വിശദീകരണം സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. തിങ്കളാഴ്ച (26.4.21) വിശദീകരണം സമർപ്പിക്കണമെന്നാണ് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടിട്ടുള്ളത്.

പ്രാക്ടിക്കൽ പരീക്ഷ മാറ്റിവയ്ക്കണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റിസ് വിഷയങ്ങൾക്ക് പ്രാക്ടിക്കൽ പരീക്ഷയുണ്ട്. പതിവായുള്ള പ്രാക്ടിക്കലിന് പുറമേ ഇക്കുറി കണക്കിനും പ്രായോഗിക പരീക്ഷയുണ്ട്.  പ്രായോഗിക പരീക്ഷക്ക് പരിമിത സൗകര്യമുള്ള സ്കൂൾ ലാബുകൾ പങ്കിടുന്നത് രോഗവ്യാപന സാധ്യതക്ക് കാരണമാകുമെന്നാണ് പരാതി. സാധാരണ തിയറി പരീക്ഷക്ക് മുമ്പാണ് പ്രായോഗിക പരീക്ഷകൾ നടത്താറുള്ളത്. മാർച്ചിൽ നടക്കേണ്ട  എഴുത്തു പരീക്ഷ ഏപ്രിലിലേക്ക് മാറ്റിയതോടെയാണ് പ്രായോഗിക പരീക്ഷയും തകിടം മറിഞ്ഞത്. ലാബുകളിൽ സാമൂഹിക അകലം പ്രായോഗികമല്ലെന്ന് വിദ്യാർത്ഥികളും രക്ഷകർത്താക്കളും പറയുന്നു.

പ്രായോഗിക  പരീക്ഷ നടത്തുന്ന അധ്യാപകർ ഒന്നിലധികം കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഇതും രോഗ വ്യാപനത്തിന് കാരണമാകുമെന്ന് പരാതിയുണ്ട്. പി.എസ്.സി ,സിബിഎസ്ഇ,സർവകലാശാലാ പരീക്ഷകൾ മാറ്റിയ സാഹചര്യത്തിൽ പ്രായോഗിക പരീക്ഷ മാറ്റണമെന്നാണ് ആവശ്യം. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി

 

PREV
click me!

Recommended Stories

ആരോഗ്യ കേരളത്തില്‍ നിയമനം; വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം
ട്രാൻസ്പ്ലാന്റ് ഇൻസ്റ്റിറ്റ്യൂട്ട്; 60 തസ്തികകൾ സൃഷ്ടിച്ച് സർക്കാർ ഉത്തരവിട്ടു