ധാരാളം പണമുണ്ട്, വെറും ഷോപ്പിങ് നടത്തി ജീവിക്കാമായിരുന്നു, 9000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത അനിത സുരാനി

Published : May 21, 2025, 02:17 PM ISTUpdated : May 21, 2025, 02:38 PM IST
ധാരാളം പണമുണ്ട്, വെറും ഷോപ്പിങ് നടത്തി ജീവിക്കാമായിരുന്നു, 9000 കോടിയുടെ സാമ്രാജ്യം കെട്ടിപ്പടുത്ത അനിത സുരാനി

Synopsis

വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച് സ്വന്തമായി ഒരു ബില്യൺ ഡോളർ ഡിസൈൻ സാമ്രാജ്യം കെട്ടിപ്പടുത്ത യുവതിയുടെ കഥയാണ് ഇപ്പോൾ പറയാനുള്ളത്.

ദുബായ്: ആഡംബരത്തിന്റെ അവസാന വാക്കായാണ് ദുബായ് നഗരത്തെ വിശേഷിപ്പിക്കുന്നത്. ഇവിടെ എത്തി സാമ്രാജ്യങ്ങൾ കെട്ടിപ്പടുത്തവരും എല്ലാം നഷ്ടമായവരുടെയും കഥകൾ നമ്മൾ കേൾക്കാറുണ്ട്. സാധാരണക്കാരിൽ നിന്ന് വ്യത്യസ്തമായ പാതയിലൂടെ സഞ്ചരിച്ച് സ്വന്തമായി ഒരു ബില്യൺ ഡോളർ ഡിസൈൻ സാമ്രാജ്യം കെട്ടിപ്പടുത്ത യുവതിയുടെ കഥയാണ് ഇപ്പോൾ പറയാനുള്ളത്.

അനിത സുരാനി, പാം ജുമൈറയിൽ വീട്, ആഢംബര കാര്‍, 24 കാരറ്റ് സ്വർണ്ണത്തിൽ തീർത്ത സീലിംഗുകളുള്ള ആഡംബര ബംഗ്ലാവ് എല്ലാം ഉള്ള അനിത, ജീവിതം ഷോപ്പിംഗിനായി മാത്രം മാറ്റിവച്ചാൽ മതിയായിരുന്നു. എന്നാൽ അവര്‍ അതിന് പകരം, ഒരു വലിയ സംരംഭത്തിന് തുടക്കമിട്ടു.ദുബായിലെ സമ്പന്നനായ ഒരു വ്യക്തിയെ വിവാഹം കഴിച്ച ശേഷവും, എല്ലാവിധ സമ്പൽ സമൃദ്ധിക്കിടയിലും സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങാൻ തീരുമാനിച്ചു. അങ്ങനെ സ്ത്രീകളെ മാത്രം ജീവനക്കാരാക്കി ഒരു ഡിസൈൻ കമ്പനി ആരംഭിച്ചു അവർ. 

തുടക്കത്തിൽ ചെറിയ പ്രോജക്റ്റുകളിൽ നിന്ന് ആരംഭിച്ചു. പിന്നീട് വില്ലകളും റെസ്റ്റോറന്റുകളും ഉൾപ്പെടെയുള്ള വലിയ പ്രോജക്റ്റുകളിലേക്ക് തന്റെ സാമ്രാജ്യം വ്യാപിപ്പിച്ചു.മകൾ ജെന്നയുടെ പേരിൽ ആരംഭിച്ച ഈ കമ്പനിയിൽ നിലവിൽ 40-ൽ അധികം ജീവനക്കാരുണ്ട്. ദുബായിലെ കടുത്ത മത്സരമുള്ള ഡിസൈൻ വ്യവസായത്തിൽ വൻ വിജയം നേടി. ആഡംബരപര ജീവിതത്തിന് പകരം ബിസിനസ് വളർച്ചയ്ക്ക് സുരാനി മുൻഗണന നൽകി.

വിപുലമായപദ്ധതികൾ, ആഡംബര ടൂറിസം, ദുബായ് ഡിസൈൻ ഡിസ്ട്രിക്റ്റ് (d3), ദുബായ് ഡിസൈൻ വീക്ക് തുടങ്ങിയ സർക്കാർ സംരംഭങ്ങൾ എന്നിവയാൽ വൻ വളർച്ച കൈവരിച്ച ദുബായിലെ ഡിസൈൻ വിപണി, ദാബായിയെ സുരാനിയെപ്പോലുള്ള ഡിസൈനർമാർക്ക് വളരാനും വലിയ ബിസിനസ്സുകൾ കെട്ടിപ്പടുക്കാനും വളക്കൂറുള്ള മണ്ണൊരുക്കി മാറ്റി.

'തന്റെ കൈയിൽ ധാരാളം പണമുണ്ടായിരുന്നു, ഷോപ്പിംഗ് മാത്രം ചെയ്ത് ജീവിക്കാമായിരുന്നു, പക്ഷേ ഞാൻ അത് ചെയ്തില്ല," എന്ന് ഗൾഫ് ന്യൂസിനോട് അനിത സുരാനി പറഞ്ഞു. മകൾ ജെന്നയുടെ പേരിൽ ആരംഭിച്ച അവരുടെ കമ്പനി, ഭർത്താവ് മോയിസ് ഖോജയുടെ പ്രാഥമിക നിക്ഷേപത്തോടെയാണ് തുടങ്ങിയത്. നിക്ഷേപിച്ച പണം തിരികെ പിടിക്കുക, അല്ലെങ്കിൽ പഴയ ജീവിതത്തിലേക്ക് മടങ്ങുകയോ ചെയ്യണമെന്ന് ഭർത്താവ് പറഞ്ഞിരുന്നു. പക്ഷെ തീരുമാനം മറിച്ചായിരുന്നു.

ദുബായിൽ വേരുറപ്പിക്കാൻ ഏറെ വെല്ലുവിളികൾ നേരിടേണ്ടി വന്നതായി അവർ പറയുന്നു. കാരണം, പരിചയസമ്പന്നരായവരെയാണ് അവിടെയുള്ളവർ കൂടുതലും പരിഗണിച്ചിരുന്നത്. ഓഫീസുകളും അപ്പാർട്ട്മെന്റുകളും പോലുള്ള ചെറിയ പ്രോജക്റ്റുകളിൽ നിന്ന് തുടങ്ങി, പിന്നീട് വില്ലകളും റെസ്റ്റോറന്റുകൾ ഉൾപ്പെടെയുള്ള വലിയ പ്രോജക്റ്റുകൾ അവരുടെ കമ്പനിക്ക് ലഭിച്ചു. അനിതയുടെ ഏറ്റവും വലിയ പ്രചോദനം മകൾ ജെന്നയാണ്. മകളുടെ പേരിലാണ് കമ്പനി. തനിക്ക് ഷോപ്പിംഗ് ഇഷ്ടമാണെങ്കിലും, സ്വന്തമായി സമ്പാദിച്ച പണം ചെലവഴിക്കുന്നതിന്റെ സംതൃപ്തിക്ക് തുല്യമായി മറ്റൊന്നുമില്ലെന്ന് അവർ പറയുന്നു. അത് സമാനതകളില്ലാത്ത സന്തോഷമാണെന്നും അനിത കൂട്ടിച്ചേർത്തു.

PREV
Read more Articles on
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു