ലോക്ക്ഡൗൺ: ഏവിയേഷന്‍ ജീവനക്കാര്‍ക്ക് സൗജന്യ പരിശീലനം നല്‍കി ഐ.എ.ടി.എ

Web Desk   | Asianet News
Published : Apr 18, 2020, 04:47 PM IST
ലോക്ക്ഡൗൺ: ഏവിയേഷന്‍ ജീവനക്കാര്‍ക്ക് സൗജന്യ പരിശീലനം നല്‍കി ഐ.എ.ടി.എ

Synopsis

ഐ.എ.ടി.എയുടെ ട്രെയിനിങ് ഹെഡായ സ്റ്റെഫാനി സിയോഫിയുടെ നേതൃത്വത്തിലുള്ള സംംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. 

ദില്ലി: ലോക്ക്ഡൗൺ കാലത്ത് ജോലി ചെയ്യാൻ സാധിക്കാതെ വീട്ടിലിരിക്കുന്ന ഏവിയേഷൻ ജീവനക്കാർക്ക് സൗജന്യ ഓൺലൈൻ പരിശീലനം നൽകി ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA). ആഗോളതലത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന 5000 ജീവനക്കാർക്കാണ് പരിശീലനം നൽകുന്നത്. ഏവിയേഷൻ കോംപറ്റീഷൻ ലോ, ഡെസ്റ്റിനേഷൻ ജിയോഗ്രഫി, അക്കൗണ്ടിങ് ആൻഡ് ഫിനാൻഷ്യൽ മാനേജ്മെന്റ്, തുടങ്ങിയ നിരവധി വിഷയങ്ങളിലാണ് പരിശീലനം. 

തകർന്നുകൊണ്ടിരിക്കുന്ന ഏവിയേഷൻ മേഖലയെ ഉയർത്തിക്കൊണ്ടുവരാനാണ് ഐ.എ.ടി.എ ശ്രമിക്കുന്നത്. ഐ.എ.ടി.എയുടെ ട്രെയിനിങ് ഹെഡായ സ്റ്റെഫാനി സിയോഫിയുടെ നേതൃത്വത്തിലുള്ള സംംഘമാണ് പരിശീലനത്തിന് നേതൃത്വം നൽകുന്നത്. ആദ്യം ബുക്ക് ചെയ്യുന്ന 5000 പേർക്കാണ് സൗജന്യ ക്ലാസുകൾ നൽകുക. അതിനായി ഐ.എ.ടി.എയുടെ വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷകകൾ ഏപ്രിൽ 27 ന് മുൻപ് സമർപ്പിച്ചിരിക്കണം.

PREV
click me!

Recommended Stories

യുജിസി സിഎസ്‌ഐആര്‍ നെറ്റ് പരീക്ഷ; അഡ്മിറ്റ് കാര്‍ഡ് ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാം, പരീക്ഷ ഡിസംബറില്‍
പൊതുമേഖലാ ബാങ്ക് ജോലി പരീക്ഷകളിൽ അഴിച്ചുപണി, എസ്‌ബി‌ഐ ഫലങ്ങൾ ആദ്യം വരും