IBPS Clerk admit card 2022 : ഐബിപിഎസ് ക്ലർക്ക് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ!

Published : Aug 18, 2022, 01:13 PM ISTUpdated : Aug 18, 2022, 01:16 PM IST
  IBPS Clerk admit card 2022 : ഐബിപിഎസ് ക്ലർക്ക് അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ!

Synopsis

രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ഓൺലൈൻ പ്രിലിമിനറി, ഓൺലൈൻ മെയിൻ എന്നിങ്ങനെയാണ് രണ്ട് ഘട്ടങ്ങൾ.   

ദില്ലി: ക്ലർക്ക് തസ്തികയിലേക്കുള്ള പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാർഡുകൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി ഐബിപിഎസ് അറിയിച്ചു. ഉദ്യോ​ഗാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ ibps.in ൽ നിന്നും അഡ്മിറ്റ് കാർഡുകൾ  ഡൗൺലോഡ് ചെയ്യാം. അഡ്മിറ്റ് കാർഡുകൾ ഡൗൺലോഡ് ചെയ്യാനുള്ള അവസാന തീയതി സെപ്റ്റംബർ 4 ആണ്. ആ​ഗസ്റ്റ് 28, സെപ്റ്റംബർ, സെപ്റ്റംബർ 4 തീയതികളിലണ് ഐബിപിഎസ് പ്രിലിമിനറി പരീക്ഷ നടത്തുന്നത്. ഒരു മണിക്കൂറാണ് പരീക്ഷ സമയം. രണ്ട് ഘട്ടങ്ങളിലായിട്ടാണ് പരീക്ഷ നടത്തുന്നത്. ഓൺലൈൻ പ്രിലിമിനറി, ഓൺലൈൻ മെയിൻ എന്നിങ്ങനെയാണ് രണ്ട് ഘട്ടങ്ങൾ. 

അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ? 

 ibps.in. - ഐബിപിഎസ് ഔദ്യോ​ഗിക വെബ്സൈറ്റ് സന്ദർശിക്കുക
'Click here to download Online Preliminary Exam Call Letter for CRP-Clerks XII എന്ന ലിങ്ക് ഓപ്പൺ ചെയ്യുക
ലോ​ഗിൻ വിശദാംശങ്ങൾ നൽകുക
ഐബിപിഎസ് ക്ലർക്ക് പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാർഡ് സ്ക്രീനിൽ ലഭ്യമാകും. 
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക 

ബി എസ് ‍സി നഴ്സുമാർക്ക് സൗദിയിൽ അവസരം; ആ​ഗസ്റ്റ് 22 നകം അപേക്ഷിക്കണം; രണ്ട് വര്‍ഷം പ്രവര്‍ത്തി പരിചയം

ലാറ്ററൽ എൻട്രി പ്രവേശന കൗൺസിലിംഗ് ആഗസ്റ്റ് 19 മുതൽ

കാസർകോട് ജില്ലയിൽ ഈ വർഷത്തെ പോളിടെക്നിക് കോളേജ് ലാറ്ററൽ എൻട്രി പ്രവേശനത്തിന് ഐടിഐ/കെജിസിഇ, പ്ലസ്ടു/വിഎച്ച്എസ്ഇ വിഭാഗത്തിൽ അപേക്ഷ സമർപ്പിച്ച് രജിസ്ട്രേഷൻ നടത്തിയവർക്കുള്ള പ്രവേശന കൗൺസിലിംഗ് ആഗസ്റ്റ് 19, 20 തീയ്യതികളിൽ പെരിയയിലെ കാസർകോട് ഗവ. പോളിടെക്നിക്കിൽ നടക്കും. ഐടിഐ/കെജിസിഇ വിഭാഗത്തിൽപ്പെട്ട എല്ലാ വിദ്യാർഥികളും ആഗസ്റ്റ് 19ന് രാവിലെ 10നകം കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. പ്ലസ്ടു/വിഎച്ച്എസ്ഇ വിഭാഗത്തിൽപ്പെട്ട ലാറ്റിൻ കാത്തലിക്, മറ്റു പിന്നോക്ക ക്രിസ്ത്യൻ, വിശ്വകർമ്മ, പട്ടികജാതി, പട്ടികവർഗ, ധീവര വിദ്യാർഥികളും സംവരണത്തിനർഹതയുള്ളവർ ഉൾപ്പെടെ 1000 റാങ്ക് വരെയുള്ളവരും അന്നേദിവസം രാവിലെ 11നകം 1001 മുതൽ 2000 റാങ്ക് വരെയുള്ളവർ 12നകവും കോളേജിൽ പേര് രജിസ്റ്റർ ചെയ്യണം. 2001 മുതൽ 8111 റാങ്ക് വരെയുള്ളവർ 20ന് രാവിലെ 10നകം പേര് രജിസ്റ്റർ ചെയ്യണം. വൈകി എത്തുന്നവർക്ക് അവസരം നഷ്ടപ്പെടും. അർഹരായവർക്ക് അപ്പോൾതന്നെ പ്രവേശനം ലഭിക്കും.

സംവരണത്തിന് അർഹതയുള്ള പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ തഹസിൽദാർമാർ ലഭ്യമാക്കിയ ജാതി സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റുള്ളവർ വില്ലേജിൽ നിന്ന് ലഭിച്ച വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. സാമ്പത്തിക സംവരണത്തിന് അർഹതയുള്ളവർ അർഹത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണം. പ്ലസ്ടു/വിഎച്ച്എസ്ഇ വിഭാഗത്തിൽപ്പെട്ട ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിക്കാത്തവർ മാർക്ക് ലിസ്റ്റ് സാക്ഷ്യപ്പെടുത്തി ഹാജരാക്കണം. ഐടിഐ/കെജിസിഇ വിഭാഗത്തിൽപെട്ടവർ ഒറിജിനൽ മാർക്ക്ലിസ്റ്റ്/സർട്ടിഫിക്കറ്റ് ഹാജരാക്കണം. എല്ലാവരും പത്താം ക്ലാസ് സർട്ടിഫിക്കറ്റ് കൊണ്ടുവരണം. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർ കുറഞ്ഞത് 1000 രൂപയും മറ്റുള്ളവർ 17000 രൂപയും ഫീസ് കരുതണം. 14000 രൂപക്കുള്ള ഡെബിറ്റ്/ക്രെഡിറ്റ് കാർഡും 3000 രൂപയുമാണ് കൊണ്ടുവരേണ്ടത്. പ്രവേശന സമയത്ത് വിദ്യാർഥികൾക്കൊപ്പം രക്ഷിതാക്കളും ഉണ്ടാവണം. പോളിടെക്നിക്കിൽ പഠനം നടത്തിയവർ ടി സി ഹാജരാക്കണം. ഫോൺ: 9495373926, 9497606964, 9946457866


 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു