ഐ.ബി.പി.എസ് ക്ലര്‍ക്ക് മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Web Desk   | Asianet News
Published : May 21, 2020, 04:11 PM IST
ഐ.ബി.പി.എസ് ക്ലര്‍ക്ക് മെയിന്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Synopsis

2019 സെപ്റ്റംബറിലാണ് 12,000-ഓളം തസ്തികകളിലായി ഐ.ബി.പി.എസ്. അപേക്ഷ ക്ഷണിച്ചത്. 

ദില്ലി: ക്ലര്‍ക്ക് തസ്തികയിലേക്ക് നടത്തിയ മെയിന്‍ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്). www.ibps.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാര്‍ഥികള്‍ക്ക ഫലം പരിശോധിക്കാം. ജനുവരി 19-നാണ് 2.40 മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ നടത്തിയത്. 2019 സെപ്റ്റംബറിലാണ് 12,000-ഓളം തസ്തികകളിലായി ഐ.ബി.പി.എസ്. അപേക്ഷ ക്ഷണിച്ചത്. ഡിസംബറിലാണ് പ്രിലിമിനറി പരീക്ഷ നടന്നത്.

കോവിഡ്-19 വ്യാപനത്തെ തുടർന്ന് റിക്രൂട്ട്മെന്റ് നടപടികൾ നിർത്തിവെച്ചിരിക്കുകയായിരുന്നു ബാങ്കിങ് മേഖലയിലെ റിക്രൂട്ട്മെന്റ് ഏജൻസിയായ ഐ.ബി.പി.എസ്. പ്രോബേഷനറി ഓഫീസർ, ക്ലർക്ക്, സ്പെഷ്ലിസ്റ്റ് ഓഫീസർ, തുടങ്ങിയ തസ്തികകളിലെ ഫല പ്രഖ്യാപനവും വിവിധ തസ്തികകളിലേക്കുള്ള പരീക്ഷകളുമാണ് അനിശ്ചിതകാലത്തേക്ക് നീട്ടിയിരിക്കുകയാണ്.

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു