IBPS Exam Calendar 2022-23 : ഐബിപിഎസ് പരീക്ഷ കലണ്ടർ 2022-23; വിശദാംശങ്ങൾ വെബ്സൈറ്റിൽ അറിയാം

Web Desk   | Asianet News
Published : Jan 17, 2022, 04:42 PM IST
IBPS Exam Calendar 2022-23 : ഐബിപിഎസ് പരീക്ഷ കലണ്ടർ 2022-23; വിശദാംശങ്ങൾ വെബ്സൈറ്റിൽ അറിയാം

Synopsis

RRB, PO, ക്ലാർക്ക്, SO തുടങ്ങിയവയുടെ എല്ലാ പരീക്ഷകൾക്കും താൽക്കാലിക പരീക്ഷാ തീയതികൾ കലണ്ടറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ (ഐബിപിഎസ്) (IBPS) 2022-23 പരീക്ഷാ കലണ്ടർ (Exam Calandar) ഇന്ന് (ജനുവരി 16, 2022) പുറത്തിറക്കി. RRB, PO, ക്ലാർക്ക്, SO തുടങ്ങിയവയുടെ എല്ലാ പരീക്ഷകൾക്കും താൽക്കാലിക പരീക്ഷാ തീയതികൾ കലണ്ടറിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റ് ആയ ibps.in. സന്ദർശിക്കാം. രജിസ്‌ട്രേഷൻ പ്രക്രിയ ഓൺലൈനായി നടത്താം. പ്രിലിമിനറി, മെയിൻ പരീക്ഷകൾക്ക് സിം​ഗിൾ രജിസ്ട്രേഷൻ ഉണ്ടായിരിക്കുമെന്ന് ഐബിപിഎസ് അറിയിപ്പിൽ പറയുന്നു. ഉദ്യോഗാർത്ഥികൾ പരസ്യത്തിൽ നൽകിയിരിക്കുന്നത് അനുസരിച്ച് ഇനിപ്പറയുന്ന രേഖകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്.

പരീക്ഷയെക്കുറിച്ചുള്ള വിശദമായ വിജ്ഞാപനത്തിനായി ഐബിപിഎസ് ibps.in-ന്റെ ഔദ്യോഗിക വെബ്സൈറ്റ് പതിവായി സന്ദർശിക്കാൻ  ഉദ്യോഗാർത്ഥികളോട് നിർദ്ദേശിച്ചിട്ടുണ്ട്. പ്രിലിമിനറി എക്സാമിനേഷൻ ഓഫീസ് അസിസ്റ്റന്റുമാരും ഓഫീസർ സ്കെയിൽ-I:  ഓഗസ്റ്റ് 07, 2022, ഓഗസ്റ്റ് 13, 2022, ഓഗസ്റ്റ് 14, 2022, ഓഗസ്റ്റ് 20, 2022, ഓഗസ്റ്റ് 21, 2022 എന്നീ തീയതികളിൽ നടത്തും.  സിംഗിൾ എക്സാമിനേഷൻ ഓഫീസേഴ്സ് സ്കെയിൽ II & III: സെപ്റ്റംബർ 24, 2022, മെയിൻ എക്സാമിനേഷൻ ഓഫീസർ സ്കെയിൽ I: സെപ്റ്റംബർ 24, 2022, ഓഫീസ് അസിസ്റ്റന്റുമാർ: ഒക്ടോബർ 01, 2022 എന്നിങ്ങനെയാണ് തീയതികൾ. 


 

PREV
click me!

Recommended Stories

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു
ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ