ബിരുദധാരികൾക്ക് ഓഫീസ് അസിസ്റ്റന്റ് ആകാം; 4016 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്

Published : Jun 11, 2022, 12:51 PM ISTUpdated : Jun 11, 2022, 12:58 PM IST
ബിരുദധാരികൾക്ക് ഓഫീസ് അസിസ്റ്റന്റ് ആകാം; 4016 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് ഐബിപിഎസ്

Synopsis

 ഐബിപിഎസ് 4016 ഓഫീസ് അസിസ്റ്റന്റ് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27. 

ദില്ലി: ഐബിപിഎസ് (IBPS) 4016 ഓഫീസ് അസിസ്റ്റന്റ് (Office Assistant) ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 27.  താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ ibps.in വഴി അപേക്ഷിക്കാം. ഓഫീസ് അസിസ്റ്റന്റ് (മൾട്ടിപർപ്പസ്) തസ്തികയിലേക്ക് 4016 ഒഴിവുകളുണ്ട്. പേ സ്കെയിൽ: 7200 – 19300/- ഉദ്യോ​ഗാർത്ഥിക്ക് ഏതെങ്കിലും ഒരു അംഗീകൃത സർവ്വകലാശാലയിൽ നിന്നോ തത്തുല്യമായവയിൽ നിന്നോ ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. കമ്പ്യൂട്ടറിൽ പ്രവർത്തന പരിജ്ഞാനം അഭികാമ്യം. 
പ്രായപരിധി: 18 മുതൽ 28 വയസ്സ് വരെ.

'ലിറ്റില്‍ കൈറ്റ്സ് 'അംഗത്വത്തിന് എട്ടാം ക്ലാസുകാര്‍ക്ക് അപേക്ഷിക്കാം; അഭിരുചി പരീക്ഷ ജൂലൈ 2 ന്

ഡെബിറ്റ് കാർഡുകൾ (റുപേ/വിസ/മാസ്റ്റർകാർഡ്/മാസ്ട്രോ), ക്രെഡിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിംഗ്, ഐഎംപിഎസ്, ക്യാഷ് കാർഡുകൾ/മൊബൈൽ വാലറ്റുകൾ എന്നിവയിലൂടെ പരീക്ഷാ ഫീസ് അടയ്ക്കാം.  ജനറൽ/ഒബിസി/ഇഡബ്ല്യുഎസ് എന്നിവർക്ക് 850 രൂപയാണ് ഫീസ്. 
SC/ ST/PWD-ക്ക് Rs. 175/- രൂപയാണ് ഫീസ്. 

ഉദ്യോഗാർത്ഥികൾ IBPS വെബ്സൈറ്റ് ibps.in വഴി ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 7 മുതൽ അപേക്ഷ നടപടികൾ ആരംഭിച്ചു. അപേക്ഷ ഫീസ് അടക്കണ്ട അവസാന തീയതിയും അപക്ഷ സമർപ്പിക്കേണ്ട അവസാന തീയതിയും ജൂൺ 27 ആണ്. ഓൺലൈൻ പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് ജൂലൈ/ഓ​ഗസ്റ്റ് മാസങ്ങളിൽ ഡൗൺലോഡ് ചെയ്യാം. ഓ​ഗസ്റ്റിൽ പ്രാഥമിക പരീക്ഷ നടക്കും . സെപ്റ്റംബറിൽ പ്രാഥമിക പരീക്ഷയുടെ ഫലമെത്തും. സെപ്റ്റംബർ/ഒക്ടോബർ മാസത്തിൽ പ്രധാന പരീക്ഷ. പ്രാഥമിക പരീക്ഷയുടെയും പ്രധാന പരീക്ഷയുടെയും അടിസ്ഥാനത്തിന് തെര‍ഞ്ഞെടുപ്പ്. 
 

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം