IBPS RRB Clerk Admit Card : ഐബിപിഎസ് ക്ലർക്ക് പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാർഡ് ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

Published : Jul 19, 2022, 02:08 PM IST
IBPS RRB Clerk Admit Card : ഐബിപിഎസ് ക്ലർക്ക് പ്രിലിമിനറി പരീക്ഷ അഡ്മിറ്റ് കാർഡ് ; ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെ?

Synopsis

അപേക്ഷകർ അവരുടെ രജിസ്ട്രേഷൻ നമ്പർ / റോൾ നമ്പർ, പാസ്‌വേഡ് / ജനനതീയതി എന്നിവ ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്.  

ദില്ലി: ഓഫീസ് അസിസ്റ്റന്റിനുള്ള (Office Assistant) (മൾട്ടിപർപ്പസ്) IBPS ക്ലർക്ക് പ്രിലിമിനറി പരീക്ഷ 2022 (CRP RRBs XI) അഡ്മിറ്റ് കാർഡുകൾ പുറത്തിറക്കി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ (IBPS). ഉദ്യോഗാർത്ഥികൾക്ക് ibpsonline.ibps.in ൽ നിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഓ​ഗസ്റ്റ് 14 വരെ അഡ്മിറ്റ് കാർഡ് ചെയ്യാൻ അവസരമുണ്ട്. അപേക്ഷകർ അവരുടെ രജിസ്ട്രേഷൻ നമ്പർ / റോൾ നമ്പർ, പാസ്‌വേഡ് / ജനനതീയതി എന്നിവ ഉപയോഗിച്ച് കാൻഡിഡേറ്റ് ലോഗിൻ വഴിയാണ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടത്.

IBPS RRB ക്ലർക്ക് അഡ്മിറ്റ് കാർഡ് 2022 - ഡൗൺലോഡ് ചെയ്യുന്നതിനുള്ള ഘട്ടങ്ങൾ
ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണൽ സെലക്ഷന്റെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക - ibps.in.
ഹോംപേജിൽ, 'Click here to Download Online Preliminary Exam Call Letter for CRP-RRBs-XI-Office Assistants'' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ ചെയ്യാൻ, രജിസ്ട്രേഷൻ നമ്പറും പാസ്‍വേർഡും നൽകുക.
IBPS RRB ക്ലർക്ക് പ്രിലിമിനറി അഡ്മിറ്റ് കാർഡ് സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

PREV
click me!

Recommended Stories

അസം റൈഫിൾസ് എക്സാമിനേഷൻ 2026; 48,954 ഒഴിവുകളിലേക്ക് എസ്എസ്‌സി അപേക്ഷ ക്ഷണിച്ചു
വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം