IBPS RRB PO Result 2022 : ഐബിപിഎസ് ആർആർബി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടെതങ്ങെനെ?

Published : Sep 12, 2022, 12:58 PM ISTUpdated : Sep 13, 2022, 10:54 AM IST
IBPS RRB PO Result 2022 : ഐബിപിഎസ് ആർആർബി അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു; പരിശോധിക്കേണ്ടെതങ്ങെനെ?

Synopsis

പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് IBPS-ന്റെ ഔദ്യോഗിക സൈറ്റ് ആയ ibps.in വഴി റിസർവ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. 

ദില്ലി: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണൽ സെലക്ഷൻ ആർ ആർ ബി  പ്രൊവിഷണൽ അലോട്ട്മെന്റ് റിസൾട്ട് പ്രഖ്യാപിച്ചു. പ്രൊബേഷണറി ഓഫീസർ, ക്ലർക്ക് തസ്തികകളിലേക്കുള്ള അലോട്ട്മെന്റ് ഫലമാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.  പരീക്ഷയെഴുതിയ ഉദ്യോഗാർത്ഥികൾക്ക് IBPS-ന്റെ ഔദ്യോഗിക സൈറ്റ് ആയ ibps.in വഴി റിസർവ് ലിസ്റ്റ് പരിശോധിക്കാവുന്നതാണ്. റിസൾട്ട് ലിങ്ക്  സെപ്റ്റംബർ 22 വരെ ഔദ്യോഗിക വെബ്‌സൈറ്റിൽ ആക്റ്റീവായിരിക്കും. സംവരണ നയത്തെക്കുറിച്ചുള്ള സർക്കാർ മാർഗ്ഗനിർദ്ദേശങ്ങൾ, ഇന്ത്യാ ഗവൺമെന്റ് കാലാകാലങ്ങളിൽ പുറപ്പെടുവിക്കുന്ന വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ, ഭരണപരമായ ആവശ്യകത മുതലായവ കണക്കിലെടുത്ത് മെറിറ്റ്-കം-പ്രിഫറൻസ് അടിസ്ഥാനമാക്കിയാണ് പ്രൊവിഷണൽ അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കിയിരിക്കുന്നത്.

IBPS RRB ഫലം 2022: പ്രൊവിഷണൽ അലോട്ട്‌മെന്റ് ഫലം എങ്ങനെ പരിശോധിക്കാം

IBPS-ന്റെ ഔദ്യോഗിക സൈറ്റ് ibps.in സന്ദർശിക്കുക.
ഹോം പേജിൽ  IBPS RRB റിസൾട്ട് 2022 പ്രൊവിഷണൽ അലോട്ട്‌മെന്റ് റിസൾട്ട് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
ലോഗിൻ വിശദാംശങ്ങൾ നൽകുക 
നിങ്ങളുടെ ഫലം സ്ക്രീനിൽ പ്രദർശിപ്പിക്കും.
ഫലം പരിശോധിച്ച് പേജ് ഡൗൺലോഡ് ചെയ്യുക.
കൂടുതൽ ആവശ്യത്തിനായി ഹാർഡ് കോപ്പി സൂക്ഷിക്കുക.

ഇന്റർവ്യൂ
കോട്ടയം: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ നേതൃത്വത്തിൽ 2021-2022 വർഷങ്ങളിൽ പ്ലസ്ടു പാസായ പതിനെട്ടിനും ഇരുപതിനും ഇടയിൽ പ്രായമുള്ള യുവതികൾക്കു ഹൊസൂരിലെ ടാറ്റാ ഇലക്ട്രോണിക്സ് കമ്പനിയിലെ ഒഴിവുകളിലേക്ക് സെപ്റ്റംബർ 17ന് ഇന്റർവ്യൂ നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ള ഉദ്യോഗാർഥികൾ എംപ്ലോയബിലിറ്റി സെന്റർ കോട്ടയം  എന്ന ഫെയ്‌സ്ബുക്ക് പേജിൽ കൊടുത്തിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ചശേഷം സെപ്റ്റംബർ 17നു  കോട്ടയം എംപ്ലോയബിലിറ്റി സെന്ററിൽ എത്തണം. വിശദവിവരത്തിന് ഫോൺ-0481 -2563451/2565452.
 

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു