സുസ്ഥിര ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം, ഇക്സെറ്റ് 2026 അന്താരാഷ്ട്ര കോൺക്ലേവ് ജനുവരി 13ന്

Published : Jan 07, 2026, 02:42 PM IST
ICSET conclave

Synopsis

രാവിലെ 9:30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ. ശ്രീറാം സാംബശിവ റാവു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും.

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ ‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയുടെ 'ഇക്സെറ്റ് 2026’ (ICSET) ഒൻപതാം പതിപ്പ് ജനുവരി 13-ന് അങ്കമാലി അഡ്‌ലക്സ് ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെ മൂന്ന് വേദികളിലായി നടക്കും. ‘സുസ്ഥിരവും ഈടുറ്റതുമായ ഒരു ഭാവിക്ക് വേണ്ടിയുള്ള നൈപുണ്യ പുനർവിഭാവനം’ എന്നതാണ് ഈ കോൺക്ലേവിന്‍റെ പ്രധാന പ്രമേയം.

രാവിലെ 9:30-ന് ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ കേരള ഐ.ടി. വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ശ്രീ. ശ്രീറാം സാംബശിവ റാവു ഐ.എ.എസ് മുഖ്യാതിഥിയായിരിക്കും. ഐ.ടി. മേഖലയിലെ ഭാവി സാധ്യതകളെയും നൈപുണ്യ വികസനത്തെയും കുറിച്ച് അദ്ദേഹം സംസാരിക്കും. ഇൻഫോപാർക്ക് സി.ഈ.ഒ. ശ്രീ. സുശാന്ത് കുറുന്തിൽ, ടി.സി.എസ് വൈസ് പ്രസിഡന്റ് ശ്രീ. ദിനേശ് പി. തമ്പി, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ. (ഡോ.) ജഗതി രാജ് വി.പി. തുടങ്ങിയ പ്രമുഖർ വിവിധ സെഷനുകളിൽ പങ്കെടുക്കും.

ഗൂഗിൾ, എ.ഡബ്ല്യു.എസ്, ഐ.ബി.എം എന്നീ ആഗോള കമ്പനികളുടെ നേതൃത്വത്തിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, ജനറേറ്റീവ് എഐ ഏജന്‍റിക് എഐ തുടങ്ങിയ നൂതന സാങ്കേതികവിദ്യകളിൽ വർക്ക്ഷോപ്പുകളും കോണ്‍ക്ലേവില്‍ നടക്കും.

അക്കാദമിക്-വ്യവസായ-സർക്കാർ സഹകരണം, 2030-ലെ തൊഴിൽ മേഖല, സ്റ്റാർട്ടപ്പുകൾ എന്നിവയെ ആസ്പദമാക്കി ഫയർസൈഡ് ചാറ്റുകളും പാനൽ ചർച്ചകളും നടക്കും. കോണ്‍ക്ലേവിന്‍റെ ഭാഗമായി ജനുവരി 12,13 തീയതികളിലായി ഗൂഗിളുമായി സഹകരിച്ച് ഐ.സി.ടി. അക്കാദമി കൊരട്ടിയിൽ 24 മണിക്കൂർ നീളുന്ന ഹാക്കത്തോൺ സംഘടിപ്പിക്കും.

വൈകുന്നേരം 5 മണിക്ക് നടക്കുന്ന സമാപന ചടങ്ങില്‍ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള വൈസ് ചാൻസലർ ശ്രീ. സജി ഗോപിനാഥ്, ഐ.ടി. മിഷൻ ഡയറക്ടർ ശ്രീ. സന്ദീപ് കുമാർ ഐ.എ.എസ് എന്നിവർ പങ്കെടുക്കും. മികച്ച പങ്കാളിത്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇൻസ്റ്റിറ്റ്യൂഷണൽ നോളജ് ഓഫീസർമാർക്കും ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും. കൂടുതൽ വിവരങ്ങൾക്കും കോണ്‍ക്ലേവില്‍ രജിസ്റ്റര്‍ ചെയ്യാനുമായി https://ictkerala.org/icset എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

സംസ്കൃത സർവ്വകലാശാലയില്‍ ഗസ്റ്റ് ലക്ചറര്‍ ഒഴിവ്
കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു