കേരള സർവകലാശാല പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

Published : Jan 07, 2026, 01:47 PM IST
Kerala University

Synopsis

ഉത്തരക്കടലാസ്സിന്റെ പകർപ്പിനു വേണ്ടി വിദ്യാർത്ഥികൾക്ക് അതാത് കോളേജുകളിൽ 2026 ജനുവരി 8 വരെ അപേക്ഷിക്കാം.

തിരുവനന്തപുരം: കേരള സർവകലാശാല 2025 നവംബറിൽ നടത്തിയ മൂന്നാം സെമസ്റ്റർ FYUGP (റെഗുലർ - 2024 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്സിന്റെ പകർപ്പിനു വേണ്ടി വിദ്യാർത്ഥികൾക്ക് അതാത് കോളേജുകളിൽ 2026 ജനുവരി 8 വരെ അപേക്ഷിക്കാം. പുനർമൂല്യനിർണ്ണയത്തിന് ഓൺലൈനായി 2026 ജനുവരി 9 മുതൽ 16 വരെ സ്റ്റുഡന്റ് പോർട്ടൽ വഴി അപേക്ഷിക്കാവുന്നതാണ്.

പരീക്ഷാവിജ്ഞാപനം

കേരളസർവകലാശാല 2026 ഫെബ്രുവരിയിൽ നടത്താനിരിക്കുന്ന ഒന്നാം സെമസ്റ്റർ, മൂന്നാം സെമസ്റ്റർ, അഞ്ചാം സെമസ്റ്റർ ബിഡെസ് ഇൻ ഫാഷൻ ഡിസൈൻ (റെഗുലർ, സപ്ലിമെന്ററി, മേഴ്സിചാൻസ്) ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

കേരളസർവകലാശാലയുടെ ഒന്നാം സെമസ്റ്റർ ബിഎ/ബിഎസ്‍സി/ബികോം ന്യൂജെനറേഷൻ ഡബിൾ മെയിൻ, മാർച്ച് 2026 (സപ്ലിമെന്ററി – 2021 - 2023 അഡ്മിഷൻ വരെ, മേഴ്സിചാൻസ് – 2020 അഡ്മിഷൻ) ഡിഗ്രി പരീക്ഷാവിജ്ഞാപനം പ്രസിദ്ധീകരിച്ചു. വിശദവിവരങ്ങൾ വെബ്സൈറ്റിൽ.

 

PREV
Read more Articles on
click me!

Recommended Stories

നാരിശക്തി സൗജന്യ ബേക്കിംഗ് കോഴ്സിലേക്ക് അപേക്ഷകൾ ക്ഷണിച്ച് വി- ഗാർഡ്
കീം-2026 കോഴ്സുകളിലേക്ക് പ്രവേശനം; അപേക്ഷകൾ ക്ഷണിച്ചു