ഐഡിബിഐ എക്സിക്യൂട്ടീവ് ഒഴിവുകൾ; ഓൺലൈൻ പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

Published : Jul 04, 2022, 04:11 PM IST
ഐഡിബിഐ എക്സിക്യൂട്ടീവ് ഒഴിവുകൾ; ഓൺലൈൻ പരീക്ഷ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം

Synopsis

ഐഡിബിഐ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in-ൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. 

ദില്ലി: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (ഐഡിബിഐ) എക്‌സിക്യൂട്ടീവുകളുടെ (കരാറിൽ) തസ്തികയിലേക്കുള്ള അഡ്മിറ്റ് കാർഡ് (admit card released) പുറത്തിറക്കി. ജൂലൈ 2നാണ് അഡ്മിഷൻ ടിക്കറ്റ് പുറത്തിറക്കിയത്. ഐഡിബിഐ റിക്രൂട്ട്‌മെന്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in-ൽ നിന്ന് ഹാൾ ടിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം. 

ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ആകെ 1544 ഒഴിവുകളിലേക്കാണ് നിയമനം നടത്തുക. 2022 ജൂലൈ 09-ന് എക്‌സിക്യുട്ടീവ് തസ്തികകളിലേക്കുള്ള ഓൺലൈൻ ടെസ്റ്റ്  താൽക്കാലികമായി നടത്തും. ആകെ ഒഴിവുകളിൽ 1044 തസ്തികകൾ എക്‌സിക്യൂട്ടീവ് (കരാർ) തസ്തികകളിലും 500 എണ്ണം അസിസ്റ്റന്റ് മാനേജർമാർ, ഗ്രേഡ് ‘എ’ തസ്തികകളിലുമാണ് സംവരണം ചെയ്തിരിക്കുന്നത്.

അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം

idbibank.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ, 'കരിയർ' വിഭാഗത്തിൽ ക്ലിക്കുചെയ്യുക
'കറന്റ് ഓപ്പണിം​ഗ്' വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക
ഇപ്പോൾ "ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
രജിസ്ട്രേഷൻ നമ്പർ, ജനനത്തീയതി തുടങ്ങിയ ലോഗിൻ ക്രെഡൻഷ്യലുകൾ നൽകുക
ഇനി ലോഗിൻ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക
ഐഡിബിഐ എക്സിക്യൂട്ടീവ് അഡ്മിറ്റ് കാർഡ് 2022 ലഭ്യമാകും
ഭാവി റഫറൻസിനായി അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് അതിന്റെ പ്രിന്റൗട്ട് എടുക്കുക.

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു