IDBI Recruitment 2022 : ഐഡിബിഐ റിക്രൂട്ട്മെന്റ്; 226 ഒഴിവുകൾ; അവസാന തീയതി ജൂലൈ 10

By Web TeamFirst Published Jul 2, 2022, 1:12 PM IST
Highlights

താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in-ൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 226 ഒഴിവുകളാണ് ആകെയുള്ളത്. 
 

ദില്ലി: ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് ബാങ്ക് ഓഫ് ഇന്ത്യ (industrial development bank of india) (ഐഡിബിഐ) മാനേജർ, അസിസ്റ്റന്റ് ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ തുടങ്ങി 200-ലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഐഡിബിഐ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ idbibank.in-ൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 226 ഒഴിവുകളാണ് ആകെയുള്ളത്. 

226 ഒഴിവുകളിൽ 82 ഒഴിവുകൾ മാനേജർ തസ്തികയിലും 111 അസിസ്റ്റന്റ് ജനറൽ മാനേജർ തസ്തികയിലും 33 ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലുമാണ്. ഓൺലൈൻ അപേക്ഷാ ഫീസ് നടപടികൾ ജൂൺ 25 മുതൽ ആരംഭിച്ചു, ഈ ഒഴിവുകളിലേക്ക് അപേക്ഷിക്കാനും ഓൺലൈൻ അപേക്ഷാ ഫീസ് അടയ്ക്കാനുമുള്ള അവസാന തീയതി 2022 ജൂലൈ 10 ആണ്.

അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെ? 
ഔദ്യോ​ഗിക വെബ്സൈറ്റായ idbibank.inസന്ദർശിക്കുക
ഹോം പേജിലെ ‘കരിയേഴ്സ്’ എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യുക.
രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ജനറേറ്റ് ചെയ്‌ത ശേഷം, അപേക്ഷാ ഫോം തുറന്ന് ഓൺലൈൻ അപേക്ഷാ ഫോമിൽ ആവശ്യപ്പെടുന്ന വ്യക്തിഗത, വിദ്യാഭ്യാസ, പ്രവൃത്തി പരിചയവുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും പൂരിപ്പിക്കുക.
അപേക്ഷാ ഫോം സേവ് ചെയ്ത് സമർപ്പിക്കുക.

അപേക്ഷ സമർപ്പിച്ചതിന് ശേഷം അപേക്ഷാ ഫോമിൽ മാറ്റങ്ങളൊന്നും അനുവദിക്കില്ലെന്ന് ഉദ്യോഗാർത്ഥികൾ ശ്രദ്ധിക്കണം. കൂടാതെ, ഉദ്യോഗാർത്ഥികൾ അതത് തസ്തികയ്ക്ക് നൽകിയിട്ടുള്ള മാനദണ്ഡങ്ങൾക്കനുസൃതമായി അവരുടെ യോഗ്യത ഉറപ്പാക്കിയ ശേഷം അപേക്ഷിക്കുക.  ഐഡിബിഐ ബാങ്ക് നൽകുന്ന ഔദ്യോഗിക അറിയിപ്പിൽ യോഗ്യതാ മാനദണ്ഡങ്ങൾ വിശദമായി പട്ടികപ്പെടുത്തിയിട്ടുണ്ട്. ഈ വിജ്ഞാപനം പരിശോധിക്കുന്നതിന്, ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റ് - idbibank.in - സന്ദർശിക്കുകയും വിശദമായ അറിയിപ്പ്  ലഭിക്കുന്നതിന് ഹോം പേജിൽ ലഭ്യമായ 'കരിയേഴ്‌സ്' വിഭാഗത്തിൽ ക്ലിക്ക് ചെയ്യുകയും വേണം. ഈ ഒഴിവുകളിൽ മിക്കതിന്റെയും പരമാവധി പ്രായപരിധി 35 മുതൽ 45 വയസ്സ് വരെയാണ്.  അതേസമയം വിവിധ തസ്തികകളിലേക്ക് ഏറ്റവും കുറഞ്ഞ പ്രായപരിധി 25 മുതൽ 28 വയസ്സ് വരെയാണ്.

click me!