ഇ​ഗ്നോ പിഎച്ച്ഡി പ്രവേശന പരീക്ഷയ്ക്ക് അപേ​ക്ഷിക്കാം; അവസാന തീയതി മാർച്ച് 23

By Web TeamFirst Published Mar 3, 2020, 11:52 AM IST
Highlights

ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. കോഴ്‌സ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയില്‍ ജൂലായില്‍ ആരംഭിക്കുന്ന പിഎച്ച്.ഡി. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷയ്ക്ക് അപേക്ഷിക്കാൻ സമയമായി. പ്രവേശന പരീക്ഷയിലെ മാര്‍ക്കിന്റെയും അഭിമുഖത്തിലെ മികവിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം ലഭിക്കുന്നത്. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബിരുദാനന്തര ബിരുദമാണ് യോഗ്യത. കോഴ്‌സ് വിശദാംശങ്ങള്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പരമാവധി 100 മാര്‍ക്കുള്ള കംപ്യൂട്ടര്‍ അധിഷ്ഠിത ഒബ്ജക്ടീവ് പരീക്ഷയാണുണ്ടാവുക. നെഗറ്റിവ് മാര്‍ക്ക് ഇല്ല.

ignouexams.nta.nic.in എന്ന വെബ്‌സൈറ്റ് വഴി മാര്‍ച്ച് 23 വരെ അപേക്ഷിക്കാം. ഏപ്രില്‍ 29നാണ് പ്രവേശന പരീക്ഷ നടത്തുന്നത്. കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശ്ശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ടാകും. പൊതുവിഭാഗത്തിന് 1000 രൂപയും മറ്റുള്ളവര്‍ക്ക് 800 രൂപയുമാണ് പരീക്ഷാഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുള്ള ഇന്‍ഫര്‍മേഷന്‍ ബുള്ളറ്റിന്‍ കാണുക.


 

click me!