
കോട്ടയം: കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാസ് കമ്മ്യൂണിക്കേഷന്റെ (ഐഐഎംസി) കോട്ടയം ക്യാമ്പസിൽ ഒരു വർഷത്തെ മലയാളം ജേർണലിസം ബിരുദാനന്തര ഡിപ്ലോമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. ഓഗസ്റ്റ് ഒന്നിന് പൊതു വിഭാഗത്തിലുള്ളവർക്ക് 25 വയസും, എസ് സി/എസ് റ്റി/ഭിന്നശേഷി വിഭാഗക്കാർക്ക് 30 വയസ്സും, ഒ ബി സി വിഭാഗക്കാർക്ക് 28 വയസ്സും കവിയരുത്.
കോട്ടയത്ത് പാമ്പാടിയിലുള്ള ക്യാമ്പസിൽ മെയ് 23ന് പ്രവേശന പരീക്ഷ നടക്കും. പൊതുവിജ്ഞാനം, ഭാഷാ പരിജ്ഞാനം, പത്രപ്രവർത്തന അഭിരുചി എന്നിവ വിലയിരുത്തും. മെയ് 26ന് ഫലം പ്രഖ്യാപിക്കും. ജനറൽ വിഭാഗത്തിന് 800 രൂപയും, ഒ ബി സി/ഇ ഡബ്ള്യു എസ് വിഭാഗത്തിന് 600 രൂപയും, എസ് സി/എസ് റ്റി/ ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് 550 രൂപയും, ഭിന്നശേഷി വിഭാഗക്കാർക്ക് 500 രൂപയുമാണ് പ്രവേശന പരീക്ഷ ഫീസ്. പൂരിപ്പിച്ച അപേക്ഷകൾ 2026 മെയ് എട്ടിനകം സമർപ്പിക്കണം.
അപേക്ഷഫോറത്തിനും, വിശദ വിവരങ്ങൾക്കും www.iimc.gov.in സന്ദർശിക്കുകയോ, കോട്ടയം പാമ്പാടിയിലുള്ള ഐ ഐ എം സി ക്യാമ്പസ് സന്ദർശിക്കുകയോ ചെയ്യുക. https://forms.gle/juLE8R8MVswaBJhb8 എന്ന ലിങ്ക് വഴിയും അപേക്ഷ സമർപ്പിക്കാം. oa.iimckottayam[at]gmail[dot]com എന്ന മെയിലിലേക്കും ബന്ധപ്പെട്ട രേഖകൾ സഹിതമുള്ള അപേക്ഷകൾ അയയ്ക്കാം. കോട്ടയം ക്യാമ്പസിലെ 0481 2502520, 9188941831, 9744838575, 8075511931എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.