IFS Result : ഇന്ത്യൻ ഫോറസ്റ്റ് സർവ്വീസ് പരീക്ഷ ഫലം പ്രഖ്യാപിച്ച് യുപിഎസ്‍സി

By Web TeamFirst Published Jun 29, 2022, 3:12 PM IST
Highlights

ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഉദ്യോ​ഗാർത്ഥികൾക്ക് ഫലം ഡൗൺലോഡ് ചെയ്യാം.

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (union public service commission) (UPSC) 2021 ലെ ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (മെയിൻ) (indian forest service exam) പരീക്ഷയുടെ അന്തിമ ഫലം upsc.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റിൽ പ്രഖ്യാപിച്ചു. വിവിധ വിഭാഗങ്ങളിലായി ആകെ 108 ഉദ്യോഗാർത്ഥികളെ നിയമിക്കുന്നതിന് ശുപാർശ ചെയ്തിട്ടുണ്ട്. ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഉദ്യോ​ഗാർത്ഥികൾക്ക് ഫലം ഡൗൺലോഡ് ചെയ്യാം.

ഫലം പരിശോധിക്കേണ്ടതെങ്ങനെ?
upsconline.in എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക
ഹോംപേജിൽ, "ഫൈനൽ റിസൾട്ട്" ടാബിൽ ക്ലിക്ക് ചെയ്യുക
"Examination Final Results”" എന്നതിന് താഴെയുള്ള IFS മെയിൻ 2021 ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫലം സ്ക്രീനിൽ ദൃശ്യമാകും
ഭാവി റഫറൻസിനായി ഡൗൺലോഡ് ചെയ്ത് പ്രിന്റൗട്ട് എടുക്കുക.

click me!