UPSC CSE : സിവിൽ സർവ്വീസ് നേടാൻ മോഡലിം​ഗ് ഉപേക്ഷിച്ചു; കോച്ചിം​ഗില്ലാതെ സ്വയം പഠനം; 93ാം റാങ്ക് നേടി ഐശ്വര്യ

By Web TeamFirst Published Dec 16, 2021, 3:56 PM IST
Highlights

പരിശീലനക്ലാസിലൊന്നിലും  പോകാതെയാണ് ഐശ്വര്യ തന്റെ സ്വപ്ന കരിയർ സ്വന്തമാക്കിയത് എന്നതാണ് ഏറെ ശ്രദ്ധേയം. 

ദില്ലി:  യുപിഎസ് സി പരീക്ഷക്ക് തയ്യാറെടുക്കാൻ വേണ്ടിയാണ് ഐശ്വര്യ ഷിയോറൻ എന്ന പെൺകുട്ടി മോഡലിം​ഗ് കരിയർ അവസാനിപ്പിച്ചത്. 2014 ലെ ക്ലീൻ ആന്റ് ക്ലിയർ ഫേസ് ഫ്രെഷ് ഫൈനലിസ്റ്റും 2016 ലെ ഫെമിന മിസ് ഇന്ത്യയുമായിരുന്നു രാജസ്ഥാനിലെ ചുരു സ്വദേശിയായ ഐശ്വര്യ. കോച്ചിം​ഗിന്റെ പിന്തുണയില്ലാതെ ആദ്യ ശ്രമത്തിൽ തന്നെ യുപിഎസ് സി യോ​ഗ്യത നേടാനും ഐശ്വര്യക്ക് സാധിച്ചു.  പരിശീലനക്ലാസിലൊന്നിലും  പോകാതെയാണ് ഐശ്വര്യ തന്റെ സ്വപ്ന കരിയർ സ്വന്തമാക്കിയത് എന്നതാണ് ഏറെ ശ്രദ്ധേയം. 10 മാസം കൊണ്ടാണ് യുപിഎസ് സി പരീക്ഷക്ക് വീട്ടിലിരുന്ന് തയ്യാറെടുത്തത്. ആദ്യശ്രമത്തിൽ വിജയിച്ചു എന്ന് മാത്രമല്ല 93ാം റാങ്കും നേടി ഐഎഎസ് സ്വന്തമാക്കാനും ഐശ്വര്യക്ക് സാധിച്ചു. 

2018ലാണ് ഐശ്വര്യ യുപിഎസ് സി പരീക്ഷക്ക് തയ്യാറെടുത്തത്. 2016 ൽ മിസ് ഇന്ത്യ ഫൈനലിസ്റ്റും 2015 ൽ മിസ് ദില്ലി പട്ടം നേടി. ചാണക്യപുരിയിലെ സംസ്കൃതി സ്കൂളിൽ നിന്നും സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. പന്ത്രണ്ടാം ക്ലാസിൽ 97.5 ശതമാനം മാർക്കുമായി സ്കൂൾ ടോപ്പറായിരുന്നു. ദില്ലിയിലെ ശ്രീറാം കോളേജ് ഓഫ് കൊമേഴ്സിൽ നിന്ന് ബിരുദം പൂർത്തിയാക്കി. 2018 ൽ ഇൻഡോർ ഐഐഎം ൽ പ്രവേശനം  ലഭിച്ചെങ്കിലും യുപിഎസ്‍സി പരീക്ഷക്ക് തയ്യാറെടുക്കാനാണ് ഐശ്വര്യ തീരുമാനിച്ചത്. 

click me!