UPSC CSE : തോൽവിയോടും വിഷാദത്തോടും പൊരുതി നേടിയ ഐഐഎസ്; 50ാം റാങ്കിന്റെ വിജയവഴികളെക്കുറിച്ച് ശിശിർ

By Web TeamFirst Published Dec 24, 2021, 4:43 PM IST
Highlights

2013 ൽ ബോംബെ ഐഐടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിം​ഗിൽ ബിടെക് ബിരുദം നേടി. ബിടെക്ന് ശേഷം അബുദാബിയിൽ മികച്ച ശമ്പളമുള്ള ജോലി നേടി. ലക്ഷങ്ങളുടെ ശമ്പളവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ചാണ് ശിശിർ നാട്ടിലേക്ക് മടങ്ങിയത്. 

വർഷങ്ങൾ നീണ്ട കഠിനാധ്വാനത്തിനും പരിശ്രമത്തിനുമൊടുവിലാണ് ഒരു ഉദ്യോ​ഗാർത്ഥി (Civil Service) സിവിൽ സർവീസ് പരീക്ഷ എഴുതാൻ തയ്യാറെടുക്കുന്നത്. ഈ ലക്ഷ്യം മാത്രം മുന്നിൽ കണ്ട് തയ്യാറെടുക്കുന്നവരുണ്ട്. എന്നാൽ മറ്റ് ചിലർ മറ്റ് പ്രൊഫഷനിലെത്തിയാലും സിവിൽ സർവ്വീസ് മോഹം ഉപേക്ഷിക്കില്ല. (Shishir GUpta) അക്കൂട്ടത്തിലൊരു വ്യക്തിയാണ് ശിശിർ ​ഗുപ്ത. (Bombay IIT)ബോംബെ ഐഐടിയിൽ നിന്നുമാണ് ശിശിർ എഞ്ചിനീയറിം​ഗ് പാസ്സായത്. അബുദാബിയിൽ ജോലിയും ലഭിച്ചു.

എന്നാൽ തന്റെ യുപിഎസ് സി മോഹം ഉപേക്ഷിക്കാൻ ശിശിർ തയ്യാറായില്ല. യുപിഎസ് സി പരീക്ഷക്ക് തയ്യാറെടുക്കാൻ ശിശിർ ജോലി ഉപേക്ഷിച്ചു. എന്നാൽ രണ്ടു തവണ പരീക്ഷയെഴുതിയിട്ടും വിജയിക്കാൻ ശിശിറിന് സാധിച്ചില്ല. ആ സമയത്ത് വിഷാദ അവസ്ഥയിലേക്ക് വരെ എത്തിയെന്ന് ശിശിർ വ്യക്തമാക്കുന്നു. കുടുംബത്തിന്റെ പിന്തുണ ഒന്നു കൊണ്ട് മാത്രമാണ് വിഷാദത്തെയും പ്രതിസന്ധികളെയും മറികടന്ന് ഐഎഎസ് എന്ന മോ​ഹം സഫലമാക്കാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

രാജസ്ഥാനിലെ ജയ്പൂർ സ്വദേശിയാണ് ശിശിർ ​ഗുപ്ത. ജയ്പൂരിൽ തന്നെയായിരുന്നു സ്കൂൾ വിദ്യാഭ്യാസം. സർക്കാർ സ്കൂൾ പ്രിൻസിപ്പലായിരുന്നു അച്ചൻ. അമ്മ വീട്ടമ്മയും. പന്ത്രണ്ടാം ക്ലാസിന് ശേഷം ജെഇഇ പരീക്ഷ പാസ്സായാണ് ശിശിർ ഐഐടി പ്രവേശനം നേടിയത്. 2013 ൽ ബോംബെ ഐഐടിയിൽ നിന്ന് കെമിക്കൽ എഞ്ചിനീയറിം​ഗിൽ ബിടെക് ബിരുദം നേടി. ബിടെക്ന് ശേഷം അബുദാബിയിൽ മികച്ച ശമ്പളമുള്ള ജോലി നേടി. ലക്ഷങ്ങളുടെ ശമ്പളവും എല്ലാ സൗകര്യങ്ങളും ഉണ്ടായിരുന്നിട്ടും അതെല്ലാം ഉപേക്ഷിച്ചാണ് ശിശിർ നാട്ടിലേക്ക് മടങ്ങിയത്. 

വീട്ടിലെത്തിയ ഉടൻ തന്നെ കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്നമായ യുപിഎസ്‍സക്കുള്ള തയ്യാറെടുപ്പ് ആരംഭിച്ചു. 2016 ൽ ആദ്യമായി യുപിഎസ്‍സി പരീക്ഷയെഴുതിയെങ്കിലും  പാസ്സാകാൻ സാധിച്ചില്ല. രണ്ടാം തവണ ആറ് മാർക്കിന്റെ കുറവിൽ വീണ്ടും പരാജയപ്പെട്ടു. രണ്ട് തവണയും പരാജയപ്പെട്ടതിനെ തുടർന്ന് താൻ വിഷാദരോ​ഗത്തിലേക്ക് പോയി എന്ന് ശിശിർ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. ആത്മഹത്യക്ക് ശ്രമിക്കുമോ എന്നുവരെ വീട്ടുകാർ ഭയപ്പെട്ടു. എന്നും അമ്മ ഉറങ്ങിയിരുന്നത് ശിശിറിന്റെ മുറിയിലായിരുന്നു. 

പരാജയത്തോടും വിഷാദത്തോേടും പൊരുതിയാണ് ശിശിർ ​ഗുപ്ത 2019 ൽ യുപിഎസ്‍സി പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ 50ാം റാങ്ക് കരസ്ഥമാക്കിയത്. പഠനത്തിൽ മാത്രമായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ. പഠിച്ച കാര്യങ്ങൾ പലയാവർത്തി റിവിഷൻ ചെയ്തായിരുന്നു പഠനമെന്നും ശിശിർ വ്യക്തമാക്കി. 
 

click me!